ന്യൂദല്‍ഹി: ഇന്ത്യന്‍ സേന ചൈനീസ് സൈന്യത്തിന് ഉചിതമായ തിരിച്ചടി നല്കുമ്പോള് ചൈനീസ് ഉദ്യോഗസ്ഥരുമായി രാഹുല്‍ ഗാന്ധി രഹസ്യ സംഭാഷണം നടത്തുകയായിരുന്നുവെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. കന്നുകാലികളുടെ മേച്ചില്‍പ്പുറങ്ങള്‍ ചൈനീസ് സൈന്യം ഇന്ത്യയില്‍ നിന്നും പിടിച്ചെടുത്തെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അനുരാഗ് താക്കൂര്‍.
“ലഡാക്ക് കേന്ദ്രഭരണപ്രദേശമാകാന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് ഭരിച്ച കഴിഞ്ഞ 75 വര്‍ഷമായി അത് നടത്തിക്കൊടുത്തില്ല. ഇപ്പോള്‍ മോദിസര്‍ക്കാര്‍ ലഡാക്കിലാണ് രാജ്യത്തെ ഏറ്റവും വലിയ സോളാര്‍ പദ്ധതി വരുന്നത്. മോദി സര്‍ക്കാര്‍ എല്ലാവര്ക്കും വൈദ്യുതി, വെള്ളം, പാചകവാതകം എന്നിവര്‍ നല്‍കുന്നുണ്ട്. “- കേന്ദ്രസര്‍ക്കാര്‍ ലഡാക്കില്‍ നടപ്പാക്കുന്ന വികസന പദ്ധതികള്‍ അനുരാഗ് താക്കൂര്‍ വിവരിച്ചു.
കഴിഞ്ഞ ദിവസം ലഡാക്കിലെ പാങ്ങോംഗ് തടാക സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി റോഡിലൂടെ സ്പോര്‍ട്സ് ബൈക്ക് ഓടിച്ചുപോയിരുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ ലഡാക്കില്‍ നിര്‍മ്മിച്ച മികച്ച റോഡില്ലെങ്കില്‍ രാഹുലിന് ബൈക്കോടിക്കാന്‍ കഴിയില്ലായിരുന്നു എന്ന വിമര്‍ശനം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. കോണ്‍ഗ്രസ് ഭരണകാലത്ത് ലഡാക്കില്‍ ഇത്ര മികച്ച റോഡുകള്‍ ഇല്ലായിരുന്നു. ചൈനയുടെ ആക്രമണത്തെ ഫലപ്രദമായി ചെറുക്കാന്‍, സൈന്യത്തിന്റെ പോക്കുവരവ് സുഗമമാക്കാനാണ് ഇത്രയും ഉയര്‍ന്ന പ്രദേശങ്ങളില്‍ മോദി സര്‍ക്കാര്‍ മികച്ച റോഡുകള്‍ പണിതത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: