തിരുവനന്തപുരം: പുത്തരിക്കണ്ടം മൈതാനിയില്‍ മെയ്വഴക്കത്തിന്റെയുംവിസ്മയ പ്രകടനങ്ങളുടെയും നേര്‍ക്കാഴ്ചകളൊരുക്കി ജംബോ സര്‍ക്കസ് പ്രദര്‍ശനം തുടരുന്നു.
അഭ്യാസപ്രകടനങ്ങളുടെയും അവതരണരീതിയുടെയും പുതുമകള്‍ നിലനിര്‍ത്തിയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച സര്‍ക്കസ് എന്ന ബഹുമതി ജംബോ സര്‍ക്കസ് നേടിയെടുത്തത്.
1977 ഒക്ടോബര്‍ 2 ന് ബീഹാറിലെ ദാനപൂരിലാണ് ജംബോ സര്‍ക്കസ്സിന്റെ പ്രഥമ പ്രദര്‍ശനം നടന്നത് .
യശശ്ശരീരനായ എം.വി. ശങ്കരന്റെ മക്കളായ അജയ്ശങ്കര്‍, അശോക് ശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ജംബോ സര്‍ക്കസ് വിജയകരമായ അമ്പതാം വര്‍ഷത്തിലേക്കുള്ള ജൈത്രയാത്ര തുടരുന്നത്. കൊവിഡ് മഹാമാരിയുടെ ദുര്‍ഘട ഘട്ടത്തില്‍ നിന്ന് 600 ദിവസത്തിനുശേഷം ഉയര്‍ത്തെഴുന്നേറ്റ ജംബോ സര്‍ക്കസ് വീണ്ടും ആരംഭിച്ചശേഷം നടത്തിയ എല്ലാ പ്രദര്‍ശനങ്ങളും പ്രേക്ഷകരുടെ വന്‍വിജയം നേടിയിരുന്നു. ഇപ്പോള്‍ വീണ്ടും തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ എത്തിയിരിക്കുകയാണ്.
കാണികളെ അത്ഭുതപരതന്ത്രരാക്കുന്ന അമേരിക്കന്‍ സ്പേസ് വീല്‍ എന്ന അതിസാഹസികവുംഏറെ അപകട സാധ്യതയുള്ളതുമായ പുതുമയാര്‍ന്ന ഇനമാണ് മുഖ്യ ആകര്‍ഷണം. മണിപ്പൂരിലെയും ആസാമിലെയും കലാകാരന്മാരും കലാകാരികളും ചേര്‍ന്നവതരിപ്പിക്കുന്ന ഡബിള്‍ റിംഗ്, റൊമാന്റിക് സാരി ബാലന്‍സ് പ്രകടനങ്ങള്‍, ഡാര്‍ക്ക് ലൈറ്റ് ഗ്ലോബ് എന്നീ നൂതനങ്ങളായ അനവധി നിരവധി കാഴ്ചകളുടെ കൂടെ ആഫ്രിക്കന്‍ കലാകാരന്മാരും കലാകാരികളുടെയും ഫയര്‍ ഡാന്‍സ്, പോള്‍ ആക്രബേറ്റ് എന്നിവ കൂടാതെ അതിവേഗത്തില്‍ വ്യത്യസ്തങ്ങളായി നിര്‍മിക്കപ്പെടുന്ന മനുഷ്യ പിരമിഡുകള്‍ പോലെ കാണപ്പെടുന്ന പിരമിഡ് ആക്രബേറ്റ്, റോളര്‍ ബാലന്‍സ് തുടങ്ങി അസാമാന്യ മെയ്വഴക്കവും ഏകാഗ്രതയും ഒത്തിണങ്ങിയ അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ പ്രകടനങ്ങള്‍ കാണികള്‍ നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിക്കുന്നത്. പുത്തരിക്കണ്ടം മൈതാനിയില്‍ ഉച്ചയ്ക്ക് 1മണി, വൈകിട്ട് 4മണി, രാത്രി 7മണി എന്നിങ്ങനെ ദിവസേന മൂന്നു പ്രദര്‍ശനങ്ങളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: