മുംബൈ: ടാറ്റാ എന്ന വാക്കിന് അര്‍ത്ഥം വിശ്വാസം എന്നാണെന്നും ടാറ്റയുടെ സംഭാവനകള്‍ അതുല്ല്യമാണെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെ. രത്തന്‍ ടാറ്റയെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഏക് നാഥ് ഷിന്‍ഡേ.
#WATCH | Industrialist #RatanTata conferred with the Udyog Ratna award at his residence by Maharashtra CM Eknath Shinde and Dy CMs Ajit Pawar and Devendra Fadnavis
🛰️ Catch the day's latest news and updates ➠ https://t.co/4maAihosi5 pic.twitter.com/lAyXnzIcrC— Economic Times (@EconomicTimes) August 19, 2023
നേരത്തെ ടാറ്റാ സണ്‍സിന്റെ എമിരിറ്റസ് ചെയര്മാന് കൂടിയായ വ്യവസായ രത്തന്‍ ടാറ്റയ്ക്ക് ഉദ്യോഗ് രത്ന അവാര്‍ഡ് നല്‍കിയിരുന്നു. 85 വയസ്സായ രത്തന്‍ ടാറ്റയ്ക്ക് അദ്ദേഹത്തിന്റെ മുംബൈയിലെ കൊളാബയിലുള്ള വസതിയില്‍ വെച്ചാണ് പുരസ്കാരം സമ്മാനിച്ചത്.
മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ് നാവിസ്, അജിത് പവാര്‍ എന്നിവര്‍ ചേര്‍ന്നാണ് അവാര്‍ഡ് സമ്മാനിച്ചത്. മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്‍പറേഷന്റേതാണ് ഈ പുരസ്കാരം.
രത്തന്‍ ടാറ്റയ്ക്ക് സമ്മാനിക്കുക വഴി ഉദ്യോഗ് രത്ന എന്ന അവാര്‍ഡിന്റെ മഹത്വം ഉയര്‍ന്നുവെന്നും ഏക് നാഥ് ഷിന്‍ഡെ പറഞ്ഞു
ഉപ്പുമുതല്‍ സ്റ്റീല്‍ വരെ നിര്‍മ്മിയ്ക്കുന്ന ടാറ്റാ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം ഇന്ന് ആറ് ഭൂഖണ്ഡങ്ങളിലെ 100ല്‍ പരം രാജ്യങ്ങളില്‍ പരന്നുകിടക്കുന്നു. ടാറ്റാ കമ്പനികളുടെ ആകെ വരുമാനം 12800 കോടി ഡോളര്‍ ആണ്.
ആഗസ്ത് 25 മുതല്‍ മഹാരാഷട്രയില്‍ ബി20 ഉച്ചകോടി നടക്കും. ആഗോള സിഇഒമാര്‍ക്ക് മുന്പില് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനേട്ടങ്ങള്‍ ഈ ഉച്ചകോടിയില്‍ അവതരിപ്പിക്കും.
സമ്മേളനം അവസാനിക്കുന്ന ആഗസ്ത് 27ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഈ ഉച്ചകോടിയില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: