YNOT സിഇഒയും നിര്‍മ്മാതാവുമായ ചക്രവര്‍ത്തി രാമചന്ദ്ര ഹൊറര്‍ത്രില്ലര്‍ വിഭാഗത്തിലുള്ള സിനിമകള്‍ നിര്‍മ്മിക്കുന്നതിന് മാത്രമായി കേന്ദ്രീകൃത പ്രൊഡക്ഷന്‍ ഹൗസായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ആരംഭിക്കുന്നു.
2016ല്‍ YNOT സ്റ്റുഡിയോയില്‍ ചേരുന്നതുവരെ ഒരു ദശാബ്ദത്തോളം സ്വതന്ത്ര നിര്‍മ്മാതാവായി ചക്രവര്‍ത്തി രാമചന്ദ്ര പ്രവര്‍ത്തിച്ചിരുന്നു. YNOT സ്റ്റുഡിയോയുടെ സ്ഥാപകനും നിര്‍മ്മാതാവുമായ എസ് ശശികാന്ത് പങ്കാളിയായി എത്തിയിരുന്നു. കഴിഞ്ഞ ഏഴു വര്‍ഷമായി ശശികാന്തും രാമചന്ദ്രയും മികച്ച വിജയ ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയുടെ സ്ഥാപകനും നിര്‍മ്മാതാവുമായ ചക്രവര്‍ത്തി രാമചന്ദ്രയുടെ വാക്കുകള്‍ ഇങ്ങനെ ‘ഹൊറര്‍ വിഭാഗത്തോടുള്ള എന്റെ ഇഷ്ടവും , സമ്പന്നമായ ഉള്ളടക്കത്തില്‍ പ്രവര്‍ത്തിച്ച വര്‍ഷങ്ങളുടെ അനുഭവം എന്നിവയെല്ലാം കൊണ്ടും ചെയ്ത ‘നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോ’ ആരംഭിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. പ്രഗത്ഭരായ സംവിധായകര്‍, ഒപ്പം ആഗോള തലത്തില്‍ അനുഭവിക്കാന്‍ കഴിയുന്ന സിനിമകള്‍ നിര്‍മ്മിക്കാനുള്ളതുമാണ് എന്റെ പരിശ്രമം.
നിര്‍മ്മാതാവ് എസ്.ശശികാന്തിന്റെ വാക്കുകള്‍ ഇങ്ങനെ ‘എന്റെ പ്രിയ സുഹൃത്ത് റാമിനൊപ്പം ‘നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസി’നായി പങ്കാളിയാകുന്നതില്‍ ഞാന്‍ വളരെ ആവേശത്തിലാണ്. സ്വദേശീയമായ ഹൊറര്‍ത്രില്ലര്‍ സിനിമകള്‍ ലോകത്തിലേക്ക് കൊണ്ടുപോകാനുള്ള ആവേശകരമായ അവസരമാണിത്. YNOT സംസ്കാരവും കൂടി ചേരുന്നതോടെ കഥപറച്ചിലിലെ പുതുമകളിലൂടെ സഞ്ചരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയുടെ ആദ്യ പ്രൊഡക്ഷനും പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: