ഡബ്ലിന്‍ : അയര്‍ലണ്ടിനെതിരായ രണ്ടാം ടി 20 മത്സരത്തില്‍ ഇന്ത്യന്‍ ടീം ഇന്നിറങ്ങും.മലാഹൈഡ് ക്രിക്കറ്റ് ക്ലബ്ബിലാണ് മത്സരം.
വെള്ളിയാഴ്ച നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലുള്ള ബൗളിംഗ് ആക്രമണം അയര്‍ലന്‍ഡിനെ ഏഴ് വിക്കറ്റിന് 139 എന്ന നിലയില്‍ ഒതുക്കി. എന്നാല്‍ മഴ കളി തടസപ്പെടുത്തിയതോടെ ഡക്വര്‍ത്ത് ലൂയിസ് നിയമമനുസരിച്ചായിരുന്നു ഇന്ത്യയുടെ ജയം.
രണ്ട് റണ്‍സിനായിരുന്നു ഇന്ത്യ ജയിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുന്നിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: