കൊച്ചി: തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഇതോടെ സംസ്ഥാനത്ത് ഓണാഘോഷങ്ങളുടെ തുടക്കമായി. ഒരുമയുടെ സന്തോഷം ഉൾക്കൊണ്ട് ഒറ്റമനസ്സായി ആഘോഷിക്കാൻ ആഹ്വാനം ചെയ്തും ആശംസകൾ നേർന്നുമാണ് മുഖ്യമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
രാവിലെ 9.40 ഓടെ വ്യവസായ മന്ത്രി പി രാജീവ് അത്തം നഗറായ തൃപ്പൂണിത്തുറ ബോയ്സ് സ്‌കൂൾ ഗ്രൗണ്ടിൽ പതാക ഉയർത്തി. നടന്‍ മമ്മൂട്ടിയാണ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 100 കണക്കിന് കലാകാരന്മാരാണ് ഘോഷയാത്രിയിൽ പങ്കെടുക്കുന്നത്. ഇതോടൊപ്പം 75 ഓളം കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമായി ഉണ്ടാകും.
10 ദിവസം നീണ്ടുനിൽക്കുന്ന സാംസ്കാരിക പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഹരിത പ്രോട്ടോക്കോൾ കർശനമായി പാലിച്ചാണ് ഘോഷയാത്ര നടക്കുക. അത്തം നാളായ ഇന്ന് രാത്രി 8 മണിക്ക് തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിൽ ഉത്സവം കൊടിയേറുന്നതോടെ മലയാളികളുടെ ഓണക്കാലം തുടങ്ങുകയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: