രാജാക്കാട്: ചട്ടങ്ങളും നിയമങ്ങളും പാടെ കാറ്റില്‍ പറത്തി, സിപിഎം മൂന്നു നില കെട്ടിടം പണിയുന്നു. മൂന്നാര്‍-തേക്കടി സംസ്ഥാന പാതയ്ക്ക് സമീപം ശാന്തന്‍പാറ ടൗണിലാണ് സിപിഎം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസിന്റെ പേരിലുള്ള എട്ട് സെന്റ് സ്ഥലത്ത് ഏരിയ കമ്മിറ്റി ഓഫീസ് പണിയുന്നത്. ഒറ്റനില കെട്ടിടം പൊളിച്ചുമാറ്റി, താഴത്തെ നില കച്ചവട സ്ഥാപനങ്ങള്‍ക്കായും മുകളിലത്തെ നില പാര്‍ട്ടി ഓഫീസ് ആവശ്യത്തിനുമായാണ് നി
ര്‍മാണം.
റവന്യൂ വകുപ്പിന്റെ എന്‍ഒസി ഇല്ലാതുള്ള കെട്ടിട നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ വില്ലേജ് ഓഫീസര്‍ നല്കിയ സ്റ്റോപ്പ് മെമ്മോ അവഗണിച്ചാണ് പണികള്‍ പുരോഗമിക്കുന്നത്. ഉടുമ്പന്‍ചോല, ദേവികുളം താലൂക്കുകളിലെ ഏഴ് വില്ലേജുകളില്‍ വീട് നിര്‍മിക്കാന്‍ പോലും റവന്യൂ വകുപ്പിന്റെ എന്‍ഒസി വാങ്ങണം.
എന്‍ഒസി വാങ്ങാത്തതിനെ തുടര്‍ന്ന് 2022 നവംബര്‍ 25ന് ശാന്തന്‍പാറ വില്ലേജ് ഓഫീസര്‍ സിപിഎം ജില്ലാ സെക്രട്ടറിക്ക് സ്റ്റോപ്പ് മെമ്മോ നല്കി. തുടര്‍ നടപടികള്‍ക്കായി റിപ്പോര്‍ട്ട് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ക്ക് കൈമാറി. എന്നാല്‍ ഒമ്പത് മാസമായി നടക്കുന്ന നിയമലംഘനത്തില്‍ തുടര്‍ നടപടിയില്ല. ഉണ്ടായിരുന്ന കെട്ടിടത്തിന് കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തുകയാണെന്നാണ് സിപിഎം വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: