തിരുവനന്തപുരം: ഓണത്തിന് തെക്കന്‍ ജില്ലകളില്‍ ചമ്പാവരിയും (മട്ട) വടക്കന്‍ ജില്ലകളില്‍ കുത്തരിയും (ബോയില്‍ഡ് റൈസ്) നല്കുന്നതിനെതിരെ വ്യാപക പരാതി. കുത്തരി വേണ്ടാത്തവരും കുത്തരി വാങ്ങണമെന്ന് നിര്‍ബന്ധം. തെക്കന്‍ ജില്ലകളില്‍ ചമ്പാവരിക്കും മലബാറില്‍ പുഴുങ്ങലരിക്കുമാണ് ആവശ്യക്കാര്‍ കൂടുതലെന്നാണ് പൊതുവിതരണ വകുപ്പിന്റെ ന്യായീകരണം. ഇത് ചൂണ്ടിക്കാട്ടിയാണ് തെക്കന്‍ മേഖലകളില്‍ ചമ്പാവരി മാത്രവും വടക്കന്‍ മേഖലകളില്‍ പുഴുങ്ങലരിയും മാത്രമാക്കിയത്. എന്നാല്‍ രണ്ടിടങ്ങളിലും രണ്ടു തരത്തിലുള്ള അരിയും ഉപയോഗിക്കുന്നവരുണ്ട്.
തെക്കന്‍ മേഖലകളിലെ പുഴുങ്ങലരി ഉപയോഗിക്കുന്നവര്‍ക്ക് ചമ്പാവരി മാത്രമേ ലഭിക്കൂ. വടക്കന്‍ മേഖലകളില്‍ ചമ്പാവരി ഉപയോഗിക്കുന്നവര്‍ക്ക് പുഴുക്കലരിയും മാത്രമേ ലഭിക്കൂ. ഇതോടെ അരി വാങ്ങാതെ കാര്‍ഡുടമകള്‍ മടങ്ങുകയാണ്.
വെള്ളകാര്‍ഡുകാര്‍ക്ക് നിലവിലുള്ള രണ്ട് കിലോയ്‌ക്ക് പുറമേ അഞ്ച് കിലോ അരി കൂടിയും നീല കാര്‍ഡുകാര്‍ക്ക് കാര്‍ഡിലെ ഓരോ അംഗത്തിനും അനുവദിച്ചിട്ടുള്ള രണ്ട് കിലോക്ക് (കിലോ നാല് രൂപ നിരക്കില്‍) പുറമെ അധിക വിഹിതമായി അഞ്ച് കിലോയും അരി 10.90 പൈസ നിരക്കില്‍ നല്കുമെന്നാണ് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ പ്രഖ്യാപിച്ചത്. എഫ്‌സിഐയില്‍ ആവശ്യത്തിലധികം പുഴുങ്ങലരി സ്റ്റോക്കുണ്ട്. സപ്തംബര്‍ മാസത്തേക്കുള്ള അരി സംസ്ഥാനം എടുത്തുതുടങ്ങുകയും ചെയ്തു. എന്നിട്ടും ആവശ്യമുള്ള അരി കാര്‍ഡുടമകള്‍ക്ക് നല്കാന്‍ തയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: