തായ് പേ: തായ് വാന്റെ വ്യോമമേഖലയില്‍ ശനിയാഴ്ച ചൈനയുടെ 42 യുദ്ധവിമാനങ്ങള്‍ അതിക്രമിച്ച് കയറിയെന്ന് തായ് വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്‍. ഇതോടെ ഇന്തോ-പസഫിക് മേഖല വീണ്ടും സംഘര്‍ഷഭരിതമാവുകയാണ്.
ശനിയാഴ്ചയാണ് ചൈനയുടെ ഭാഗത്ത് നിന്നും അതിക്രമമുണ്ടായതെന്ന് തായ് വാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഈ മേഖലയില്‍ ചൈന സൈനികാഭ്യാസം തുടരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
മേരിലാന്റിലെ കാംപ് ഡേവിഡില്‍ തെക്കന്‍ കൊറിയ, ജപ്പാന്, യുഎസ് എന്നീ മൂന്ന് രാഷ്ട്രങ്ങള്‍ ചേര്‍ന്ന് ഉച്ചകോടി നടത്തിയതിനോടുള്ള പ്രതിഷേധമെന്ന നിലയ്ക്കാണ് ചൈന തായ് വാനില്‍ യുദ്ധവിമാനങ്ങള്‍ പറത്തിയത്. ചൈന പറത്തിയ 42ല്‍ 26 എണ്ണം തായ് വാന്‍ കടലിടുക്കിന്റെ മീഡിയന് ലൈന്‍ മുറിച്ചുകടന്നതായും പറയുന്നു.
സംഭവവികാസങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് തായ് വാന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. കരയില്‍ മിസൈല്‍ സംവിധാനവും കടലില്‍ നാവിക യുദ്ധക്കപ്പലും ഒരുക്കിയിട്ടുണ്ടെന്നും അവര്‍ സമൂഹമാധ്യമത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: