തിരുവനന്തപുരം: രാജ്യത്ത് കലാപം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നവര്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണെന്ന സൂചനകള്‍ ഉയരുന്നതിനിടെ കേരളത്തില്‍ നിന്നും പ്രതിഭാനായര്‍ എന്ന ഫെയ് സ് ബുക്ക് അക്കൗണ്ടില്‍ നിന്നും വന്ന പോസ്റ്റ് ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു. രാഷ്‌ട്രപതി ദ്രൗപദി മുർമ്മുവിനെ ജാതീയമായും ലൈംഗികമായും അധിക്ഷേപിക്കുന്ന ഒരു പോസ്റ്റ് വന്നത് മലയാളിയായ പ്രതിഭാ നായര്‍ എന്ന അക്കൗണ്ടില്‍ നിന്നാണ്.
ഇതിനെതിരെ പട്ടികജാതി/വർഗ്ഗ സംരക്ഷണ സമിതി രക്ഷാധികാരി സതീഷ് പാറന്നൂര്‍ ഡിജിപിയ്‌ക്ക് പരാതി നല്‍കിയിരിക്കുകയാണ്. മണിപ്പൂരിലെ സംഭവങ്ങളുടെ പാശ്ചാത്തലത്തിൽ രാഷ്‌ട്രപതിയുടെ ഫോട്ടോ വെച്ചാണ് അധിക്ഷേപം. . രാഷ്‌ട്രപതിയെ ബലാത്സംഗം ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്റില്‍ രാഷ്‌ട്രപതിയെ ആദിവാസി എന്ന് വിളിച്ചും അധിക്ഷേപിക്കുന്നു.
കേരള പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പ്രതിഭാ നായര്‍ എന്ന പ്രൊഫൈൽ വ്യാജമാണെന്ന നിഗമനത്തില്‍ ആണ് എത്തിയിരിക്കുന്നത്. സമൂഹത്തിൽ സംഘർഷം സൃഷ്ടിക്കുക, രാജ്യത്തെ സൗഹാർദ്ദം ഇല്ലാതാക്കുക എന്നീ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന സംഘങ്ങളാണ് ഇതിന് പിന്നിലെന്നും ഇവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തണമെന്നും സതീഷ് പാറന്നൂര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: