ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സ്ഫോടനത്തില്‍ മൂന്ന് മരണം. കാര്‍ഗിലിലെ ദ്രാസ് പട്ടണത്തിലാണ് സംഭവം.
ആക്രിക്കടയിലാണ് സ്ഫോടനമുണ്ടായത്. പത്ത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചു.ഇതില്‍ പലരുടെയും നില ഗുരുതരമാണ്.ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
സ്ഫോടനത്തിന്റെ കാരണം അറിവായിട്ടില്ല. പൊലീസ് പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചു. ഭീകരാക്രമണമാണോ ആക്രിക്കടയിലെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചതാണോ എന്ന് പരിശോധനകളില്‍ നിന്നേ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: