തിരുവനന്തപുരം: ചില ട്രെയിനുകളുടെ സമയം മാറിയും ചില സ്പെഷല്‍ ട്രെയിനുകള്‍ സ്ഥിരമാക്കിയും ചിലവയുടെ സ്റ്റോപ്പുകള്‍ കൂട്ടിയും റെയില്‍വേയുടെ റൂട്ട് പരിഷ്ക്കരണം. പാ
ലക്കാട്-തിരുനെല്‍വേലി പാലരുവി എക്സ്പ്രസ് തുത്തൂക്കുടിയിലേക്കു നീട്ടി. ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307) നാളെ മുതല്‍ ആലപ്പുഴയില്‍ നിന്ന് 3.50നാകും പുറപ്പെടുക. ഇപ്പോഴിത് 2.50 ആണ്.
എറണാകുളം-വേളാങ്കണ്ണി, കൊല്ലം-തിരുപ്പതി ദൈ്വവാര എക്സ്പ്രസുകള്‍ സ്ഥിരമാക്കി. എറണാകുളത്തു നിന്നു തിങ്കള്‍, ശനി ദിവസങ്ങളിലും തിരിച്ച് ചൊവ്വ, ഞായര്‍ ദിവസങ്ങളിലുമാണ് വേളാങ്കണ്ണി എക്സ്പ്രസ്. ഉച്ചയ്ക്കു 12.35ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം രാവിലെ 5.50ന് വേളാങ്കണ്ണിയില്‍ എത്തും. തിരിച്ച് വൈകിട്ട് 6.30ന് വേളാങ്കണ്ണിയില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12 മണിക്ക് എറണാകുളത്തെത്തും. ഗുരുവായൂര്‍- പുനലൂര്‍ എക്സ്പ്രസ് മധുര വരെ നീട്ടി.
തിരുപ്പതി-കൊല്ലം എക്സ്പ്രസ് ചൊവ്വ, വെള്ളി ദിവസങ്ങളിലും മടക്ക ട്രെയിന്‍ ബുധന്‍, ശനി ദിവസങ്ങളിലും സര്‍വീസ് നടത്തും. തിരുപ്പതിയില്‍ നിന്നു ഉച്ചയ്ക്കു 2.40ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.20ന് കൊല്ലത്ത് എത്തും. കോട്ടയം, തൃശൂര്‍ പാലക്കാട്, സേലം വഴിയാണ് സര്‍വീസ്. മടക്കട്രെയിന്‍ കൊല്ലത്ത് നിന്ന് രാവിലെ 10ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 3.20ന് തിരുപ്പതിയിലെത്തും.
ട്രെയിന്‍, പുതിയ സ്റ്റോപ്പുകള്‍
തിരുവനന്തപുരം-മംഗളൂരു മലബാര്‍ എക്സ്പ്രസ്-പട്ടാമ്പി
കൊച്ചുവേളി-ചണ്ഡീഗഢ് സമ്പര്‍ക്രാന്തി ബൈവീക്കിലി എക്സ്പ്രസ്-തിരൂര്‍
തിരുനല്‍വേലി-ജാംനഗര്‍ ബൈവീക്കിലി എക്സ്പ്രസ്-തിരൂര്‍
തിരുനല്‍വേലി-ഗാന്ധിധാം വീക്കിലി ഹംസഫര്എക്സ്പ്രസ്- കണ്ണൂര്‍
യശ്വന്ത്പുര്‍-കൊച്ചുവേളി എസി വീക്കിലി എക്സ്പ്രസ്-തിരുവല്ല
എറണാകുളം-ഹാദിയ വീക്കിലി എക്സ്പ്രസ്-ആലുവ
ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്സ്പ്രസ്-പരവൂര്‍
മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ്-ചെറുവത്തൂര്‍
തിരുനല്‍വേലി-പാലക്കാട് പാലരുവി എക്സ്പ്രസ്-തെന്മല
തിരുവനന്തപുരം-നിസാമുദ്ദീന്‍ വീക്കിലി എക്സ്പ്രസ്- ചങ്ങനാശ്ശേരി
കൊച്ചുവേളി-ലോക്മാന്യതിലക് ഗരീബ്രഥ് ബൈവീക്കിലി-ചങ്ങനാശ്ശേരി
ഓണം സ്പെഷല്‍
കോട്ടയം, കൊങ്കണ്‍ വഴി, നാഗര്‍കോവില്‍ പനവേല്‍ ട്രെയിന്‍
നാഗര്‍കോവിലില്‍ നിന്ന് 22, 29, സപ്തംബര്‍ അഞ്ച് തീയതികളില്‍ പകല്‍ 11.35-ന് പുറപ്പെടുന്ന നമ്പര്‍ 06071 ട്രെയിന്‍ പിറ്റേന്ന് രാത്രി 10.45-ന് പനവേലിലെത്തും. പനവേലില്‍ നിന്ന് 24, 31, സപ്തംബര്‍ ഏഴ് തീയതികളില്‍ പുലര്‍ച്ചെ 12.10-ന് മടക്കയാത്ര (06072) പിറ്റേന്ന് രാവിലെ 10-ന് തിരുവനന്തപുരത്തെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: