ബംഗളുരു: ചന്ദ്രയാന്‍ -3 ന്റെ ലാന്‍ഡര്‍ മൊഡ്യൂളിനെ പേടകത്തിന്റെ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ഐഎസ്ആര്‍ഒ വിജയകരമായി വേര്‍പെടുത്തി. ലാന്‍ഡര്‍ – വിക്രം, റോവര്‍ – പ്രഗ്യാന്‍ എന്നിവ ഈ മാസം 23 ന് ചന്ദ്രനില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. സോഫ്റ്റ് ലാന്‍ഡിംഗിന് മുന്നോടിയായാണ് ലാന്‍ഡര്‍ മൊഡ്യൂളിനെ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ഇന്ന് വേര്‍തിരിച്ചത്.
ചന്ദ്രോപരിതലത്തില്‍ ലാന്‍ഡറും റോവറും പരീക്ഷണങ്ങള്‍ നടത്തും. ചന്ദ്രയാന്‍-3 അതിന്റെ അഞ്ചാമത്തെയും അവസാനത്തെയും ചാന്ദ്ര ഭ്രമണപഥം കുറയ്ക്കല്‍ ഇന്നലെ വിജയകരമായി പൂര്‍ത്തിയാക്കി.
കഴിഞ്ഞ മാസം 14 നാണ് ചന്ദ്രയാന്‍ -3 വിക്ഷേപിച്ചത്. ലാന്‍ഡര്‍ മൊഡ്യൂള്‍, പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍, റോവര്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഇത്. ഈ മാസം 5-ന് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വിജയകരമായി പ്രവേശിച്ചു,
പ്രതികരിക്കാൻ ഇവിടെ എഴുതുക: