പുരി (ഒഡീഷ): ഇന്ത്യ വികസിത രാജ്യമാകണമെങ്കില്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ നിന്നുണ്ടായി വന്ന അടിമത്തത്തില്‍ നിന്ന് ജനങ്ങള്‍ പുറത്തുവരണമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. ‘മേരി മട്ടി, മേരാ ദേശ്’ പരിപാടിയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര കാബിനറ്റ് അംഗം ധര്‍മേന്ദ്ര പ്രധാന്, ബിജെപി ദേശീയ വക്താവ് സംബിത് പത്ര എന്നിവര്‍ക്കൊപ്പം കേന്ദ്രമന്ത്രിയും പഞ്ച് പ്രണ് പ്രതിജ്ഞയെടുക്കുകയും ചെയ്തു.
Glimpses of the visit of Hon’ble Union Minister for Education and Skill Development & Entrepreneurship Shri @dpradhanbjp and Hon’ble Union Minister of Finance and Corporate Affairs Smt. @nsitharaman as a part of the “Meri Maati Mera Desh” initiative, envisioned by our Hon’ble… pic.twitter.com/12fl4v44xE
— Ministry of Education (@EduMinOfIndia) August 17, 2023
ബ്രിട്ടീഷ് ഭരണാധികാരികള്‍ നമ്മില്‍ കുത്തിനിറച്ച അടിമത്തത്തിന്റെ മാനസികാവസ്ഥയില്‍ നിന്ന് നാം സ്വയം മോചിതരാകേണ്ടതുണ്ട്. എങ്കില്‍ മാത്രമേ 2047ഓടെ ഇന്ത്യ ഒരു വികസിത രാജ്യമാകൂവെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത് ധനമന്ത്രി പറഞ്ഞു. പരിപാടിയുടെ ഭാഗമായി പ്രശസ്തനായ സാന്‍ഡ് ആര്‍ട്ടിസ്റ്റ് സുദര്ശന് പട്നായിക്ക് കലാസൃഷ്ടി നടത്തുകയും ചെയ്തു. ഈ ആകര്‍ഷകമായ കലാസൃഷ്ടി ബ്ലൂ ഫ്ലാഗ് ബീച്ച്, മേഫെയര്‍, പുരി എന്നിവിടങ്ങളിലെ കടപ്പുറങ്ങളില്‍ പ്രദര്‍ശിപ്പിച്ചു.
By dispelling the colonial mindset, India will be a developed nation by 2047. PM @narendramodi described the essence of #PanchPran from the ramparts of red fort on the #IndependenceDay : Union Finance Minister @nsitharaman at #MeriMaatiMeraDesh event in #Puri,#Odisha today. pic.twitter.com/YgUbH3J1pd
— PIB in Odisha (@PIBBhubaneswar) August 17, 2023
ഒഡീഷയിലെ പുരിയിലെ ബ്ലൂ ഫ്ലാഗ് ബീച്ചില്‍ പട്നായിക് ശില്പം ചെയ്ത ‘മേരി മട്ടി മേരാ ദേശ്’ എന്ന വിഷയത്തില്‍ തയ്യാറാക്കിയ സാന്‍ഡ് ആര്‍ട്ട് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്, സംബിത് പത്ര എന്നിവര്‍ക്കൊപ്പം സീതാരാമന് സന്ദര്‍ശിച്ചു. തുടര്‍ന്ന് സംഘം പുരിയിലെ ജഗന്നാഥ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയും നടത്തി.
Smt @nsitharaman participated in a Vruksharopan event organised at the @CentralSanskrit, Sri Sadashiv Campus in Puri as part of the #MeriMaatiMeraDesh initiative.
Also present on the occasion were Shri@dpradhanbjp, Hon'ble Minister of Education, and Skill Development &… pic.twitter.com/l83kZiFesE
— Nirmala Sitharaman Office (@nsitharamanoffc) August 17, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: