ബെംഗളൂരു: ലോകത്തിനാകെ പ്രകാശം പകരാനാണ് ഭാരതം സ്വതന്ത്രമായതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍. പ്രകാശത്തിന്റെ നാട്. അതുകൊണ്ടാണ് ഈ നാടിന് ഭാരതമെന്ന് പേരുണ്ടായത്, സര്‍സംഘചാലക് പറഞ്ഞു.
ബെംഗളൂരു ബസവനഗുഡിയിലുള്ള വാസവി കണ്‍വന്‍ഷന്‍ ഹാളില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, ശാസ്ത്രജ്ഞനും യോഗഗുരുവുമായ ഡോ. എസ്.എന്‍. ഓംകാര്‍ എന്നിവരും പരിപാടിയില്‍ സംബന്ധിച്ചു.
നാം സൂര്യനെ ആരാധിക്കുന്നു, അതിനാല്‍ ഭാരതം എന്ന് വിളിക്കപ്പെടുന്നു, അതില്‍ ഭ എന്നത് പ്രകാശത്തെ സൂചിപ്പിക്കുന്നു. ഏതദ്ദേശപ്രസൂതസ്യ സകാശാദഗ്രജന്മനഃ സ്വം സ്വം ചരിത്രം ശിക്ഷേരന്‍ പൃഥിവ്യാം സര്‍വമാനവാഃ.. എന്നത് സ്വ തന്ത്ര എന്ന പദത്തിന്റെ അര്‍ത്ഥത്തെയാണ് സൂചിപ്പിക്കുന്നത്. ലോകത്തിന് ഭാരതത്തെ ആവശ്യമുണ്ട്. അതിന് നമ്മള്‍ തയാറാകണം.
ദേശീയ പതാക ഉയര്‍ത്തുന്ന സന്ദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തണം. മുകളില്‍ കുങ്കുമം കുറിക്കുന്നത് ത്യാഗവും നിരന്തരമായ പ്രയത്നവുമാണ്. മധ്യത്തിലെ വെളുപ്പ് നിറം നിസ്വാര്‍ത്ഥമായ, സംശുദ്ധമായ നൈര്‍മല്യത്തിയും താഴെ പച്ച നിറം സമൃദ്ധിയെയും കുറിക്കുന്നു. ഇവയാണ് ഭാരതത്തിന്റെ ആദര്‍ശം.ദേശീയ പതാക നല്‍കുന്ന അനശ്വര സന്ദേശങ്ങളാണ്, ഏറ്റെടുക്കണം.
ലോകത്തെ പ്രകാശിപ്പിക്കണമെങ്കില്‍ ഭാരതം സമര്‍ത്ഥമാകണം. രാഷ്‌ട്രത്തെ തകര്‍ക്കുന്ന ശക്തികള്‍ വിജയിക്കാതിരിക്കാന്‍ രാജ്യത്തെ ഒന്നിപ്പിക്കണം. അറിവ്, കര്‍മ്മം, ഭക്തി, വിശുദ്ധി, സമൃദ്ധി എന്നിവയുടെ അടിസ്ഥാനത്തില്‍ നാം ലോകത്തെ നയിക്കേണ്ടതുണ്ട്.സ്വാതന്ത്ര്യം ഒരു തുടര്‍ച്ചയായ പ്രക്രിയയാണെന്നും ത്രിവര്‍ണ്ണത്തിന്റെ സന്ദേശങ്ങളെ അടിസ്ഥാനമാക്കി രാഷ്‌ട്രം തനിമയിലൂന്നി മുന്നോട്ട് നയിക്കണമെന്നും സര്‍സംഘചാലക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: