ന്യൂദല്‍ഹി: സുപ്രീംകോടതിയില്‍ ഉപയോഗിക്കാവുന്ന വാക്കുകളില്‍ നിന്ന് ലിംഗാധിഷ്ഠിതമായ പ്രയോഗങ്ങള്‍ പുതിയ ഹാന്‍ബുക്കില്‍ നിന്ന് വിലക്കി. ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് പുറത്തിറക്കിയ കൈപ്പുസ്തകത്തില്‍ നിലവിലെ തിരുത്തല്‍ പ്രകാരം ഏകദേശം 40 വാക്കുകള്‍ പ്രയോഗിക്കാന്‍ വിലക്കുണ്ട്.
വേശ്യ എന്ന അര്‍ത്ഥം വരുന്ന വിവിധ വാക്കുകള്‍. വീട്ടമ്മ, അവിഹിതം എന്നിങ്ങനെയുള്ള പദങ്ങള്‍ക്ക് അടക്കമാണ് വിലക്കുള്ളത്. മുന്‍കാല കോടതി വിധികളില്‍ സ്ത്രീകളെ സൂചിപ്പിക്കാന്‍ വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ട്. ഇത്തരം വാക്കുകള്‍ അനുചിതമാണ്. ഈ വിധിന്യായങ്ങളെ സംശയിക്കുകയോ വിമര്‍ശിക്കുകയോ അല്ല ഈ ബുക്കിന്റെ ലക്ഷ്യം. ലിംഗപരമായ വാക്കുകള്‍ നിലനില്ക്കുന്നു എന്നത് അടിവരയിടുകയാണെന്നും സിജിഐ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: