ന്യൂദല്‍ഹി: നെഹ്രൂവിയന് പാരമ്പര്യം എന്നൊന്ന് ഇല്ലെന്ന് കേന്ദ്രമന്ത്രിയായ ജനറല്‍ വി.കെ. സിങ്ങ്. “കോണ്‍ഗ്രസുകാരോട് ഞാന്‍ ചോദിക്കട്ടെ, എന്താണ് നെഹ്രൂവിയന് പാരമ്പര്യം? അദ്ദേഹം നമ്മുടെ ആദ്യപ്രധാനമന്ത്രിയാണ് എന്നതല്ലാതെ അതിനപ്പുറം ഒരു നെഹ്രൂവിയന് പാരമ്പര്യവും ഇല്ല. “- വി.കെ. സിങ്ങ് പറഞ്ഞു.
നെഹ്രൂ മെമ്മോറിയല്‍ മ്യൂസിയം ആന്റ് ലൈബ്രറിയുടെ പേര് പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആന്റ് ലൈബ്രറി എന്നാക്കി മാറ്റിയതിനെ ന്യായീകരിച്ച് സംസാരിക്കുകയായിരുന്നു വി.കെ. സിങ്ങ്. “ഈ മ്യൂസിയവും ലൈബ്രറിയും ഇരിക്കുന്ന കെട്ടിടം ബ്രിട്ടീഷുകാരുടെ കാലത്ത് കമാന്‍ഡര്‍-ഇന്‍-ചീഫിന്റെ മന്ദിരം ആയിരുന്നു. എന്നാല്‍ ആദ്യ കമാന്‍ഡര്‍ ഇന്‍ ചീഫായിരുന്ന ആള്‍ക്ക് ഈ കെട്ടിടം വളരെ വലുതായി തോന്നിയതിനാല്‍ അദ്ദേഹം അത് പ്രധാനമന്ത്രിയ്ക്ക് (നെഹ്രുവിന്) നല്കാന് നിര്‍ദേശിച്ചതാണ്.”- വി.കെ. സിങ്ങ് ചൂണ്ടിക്കാട്ടി.
“അതുകൊണ്ട് ഈ മ്യൂസിയം എല്ലാ പ്രധാനമന്ത്രിമാരുടേതുമാക്കി മാറ്റണമെങ്കില്‍ അതിന് ‘പ്രധാനമന്ത്രിയുടെ മ്യൂസിയം ആന്റ് ലൈബ്രറി’ എന്ന് തന്നെയാണ് പേര് നല്‍കേണ്ടത്. നെഹ്രു അതിന്റെ ഭാഗമായി മാറുന്ന ഒരു പ്രധാനമന്ത്രി മാത്രമാണ്.” – വി.കെ. സിങ്ങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: