ന്യൂദല്‍ഹി: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന ആദിത്യ എല്‍1 ഉപഗ്രഹത്തിന്റെ അടുത്ത വിക്ഷേപണം ഈ മാസം ആസൂത്രണം ചെയ്യുന്നു. സൂര്യനെ കുറിച്ച് പഠിക്കുന്ന ആദ്യ ബഹിരാകാശ അധിഷ്ഠിത ഇന്ത്യന്‍ ദൗത്യമായിരിക്കും ഇത്.
സൗരാന്തരീക്ഷം, സൗര കാന്തിക കൊടുങ്കാറ്റുകള്‍, ഭൂമിക്ക് ചുറ്റുമുള്ള പരിസ്ഥിതിയില്‍ അതിന്റെ സ്വാധീനം എന്നിവ പഠിക്കാന്‍ ഏഴ് ഉപകരണങ്ങള്‍ ഉപഗ്രഹത്തില്‍ ഉണ്ടാകും. വിക്ഷേപിച്ചതിന് ശേഷം 109 ഭൗമദിനങ്ങള്‍ കൊണ്ട് ഉപഗ്രഹം 1.5 ദശലക്ഷം കിലോമീറ്റര്‍ ദൂരമുള്ള എല്‍1 എന്ന ഹാലോ ഭ്രമണപഥത്തില്‍ എത്തും.
ഭൂമിക്കും സൂര്യനും ഇടയിലുള്ള എല്‍1 പോയിന്റിന് ചുറ്റുമുള്ള ഒരു ഹാലോ പരിക്രമണപഥത്തിലായിരിക്കും ഇത് പ്രവര്‍ത്തിക്കുക
ബംഗളൂരുവിലെ യു.ആര് റാവു സാറ്റലൈറ്റ് സെന്ററില്‍ കൂട്ടിച്ചേര്‍ത്ത ആദിത്യ എല്‍1 ബഹിരാകാശ പേടകം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തിലെത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: