ബംഗളൂരു: ഭാരതത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍ 3 പേടകം ചന്ദ്രോപരിതലത്തിന്റെ 150 കിലോമീറ്റര്‍ അടുത്ത്. പേടകത്തെ വൃത്താതൃതിയിലുള്ള ഭ്രമണപഥത്തിലെത്തിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു. ഇതിനു മുന്നോടിയായുള്ള ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കി. അടുത്ത ഘട്ടം നാളെ രാവിലെ 8.30നാണ്. അതോടെ പേടകം ചന്ദ്രനില്‍ നിന്നും 100 കിലോമീറ്റര്‍ ഉയരത്തില്‍ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തും.
അതിനു ശേഷം ലാന്ര് പ്രോപ്പള്‍സണ്‍ മോഡ്യൂളില്‍ നിന്ന് വേര്‍പ്പെട്ട് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് സോഫ്റ്റ് ലാന്‍ഡ് ചെയ്യും. നിലവില്‍ ചന്ദ്രനില്‍ നിന്ന് 163 കിലോമീറ്റര്‍ അകലെയാണ് പേടകം. വ്യാഴാഴ്ച പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്നു വേര്‍പെടുന്ന ലാന്‍ഡര്‍ പതിയെ താഴ്ന്നു തുടങ്ങും. 23ന് വൈകിട്ട് 5.47നു ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ ലക്ഷ്യമിട്ടാണ് നടപടികള്‍ പുരോഗമിക്കുന്നത്.ഓഗസ്റ്റ് ആദ്യത്തോടെ പേടകം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഘട്ടംഘട്ടമായി ഭ്രമണപഥം താഴ്ത്തുന്ന നടപടികള്‍ തുടര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: