റാഞ്ചി : ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ജവാന്മാര്ക്ക് വീരമൃത്യു. പശ്ചിമ സിംഗ്ബം ജില്ലയിലുള്ള ജാര്‍ഖണ്ഡ് ജാഗ്വാര്‍ ഫോഴ്സിലെ ജവാന്മാരായ അമിത് തിവാരി, ഗൗതം കുമാര്‍ എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രിയായിരുന്നു ആക്രമണമുണ്ടായത്.സംസ്ഥാന പൊലീസിന്റെ യൂണിറ്റായ ജാര്‍ഖണ്ഡ് ജാഗ്വാര്‍ ഫോഴ്സിലെ ജവാന്മാര്ക്കാണ് ജീവന് നഷ്ടപ്പെട്ടത്. ആക്രമണം നടത്തിയ മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ നടക്കുന്നു.
ഇവിടെ ഏതാനും ദിവസം മുമ്പ് മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സിആര്‍പിഎഫ് ജവാന് വീരമൃത്യു വരിച്ചിരുന്നു.
നേരത്തേ ചൈബാസയില്‍ നക്സലുകളുമായുള്ള ഏറ്റുമുട്ടലില്‍ ജീവന് നഷ്ടപ്പെട്ട സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ സുശാന്ത് കുമാര്‍ ഖുന്തിയയ്ക്ക് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ആദരാഞ്ജലി അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: