സോന്‍മാര്‍ഗ്(ജമ്മുകശ്മീര്‍): കല്ലേറില്ല, ഭീകരതയില്ല, അക്രമങ്ങളില്ല… ജനങ്ങള്‍ ശാന്തരാണ്. അവരവരുടെ അന്നത്തിനായി ജോലി ചെയ്യുകയും നാടിന്റെ നന്മയ്‌ക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ്. കശ്മീരിന് പ്രത്യേകപദവി നല്കുന്ന 370-ാം വകുപ്പ് എടുത്ത് കളഞ്ഞ് നാലാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ കശ്മീരിന്റെ ചിത്രം ഇതാണ്. ലോകം ഇന്ന് കശ്മീരിലേക്ക് വരാന്‍ കൊതിക്കുന്നു. ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പറഞ്ഞു. സോന്‍മാര്‍ഗില്‍ മേരി മാട്ടി മേരാ ദേശ് കാമ്പയിന്റെ ഭാഗമായി ഗോള്‍ഡന്‍ ഗ്ലോറി ഇക്കോ പാര്‍ക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭീകരവാദം ചിലര്‍ക്ക് കച്ചവടമായിരുന്നുവെന്ന് ഇന്ന് ജനങ്ങള്‍ക്ക് അറിയാം. അവരുടെ കച്ചവടം പൂട്ടിപ്പോയി. ഭീകരതയുടെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയും സൈന്യം അടിച്ചിട്ടുണ്ട്. ജനങ്ങളുടെ ദാരിദ്ര്യത്തെ ചൂഷണം ചെയ്ത്, അവരെ ജീവിക്കാന്‍ അനുവദിക്കാതെ കൊ ള്ളയടിച്ച് കഴിഞ്ഞിരുന്നവരുടെ പണി പോയതാണ് ഈ കാലയളവിന്റെ പ്രത്യേകത. അദ്ദേഹം പറഞ്ഞു.
ഭീകരതയ്‌ക്ക് മരുന്ന് വികസനമാണെന്ന് ഭരണകൂടം തെളിയിച്ചു. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും വീടില്ലാത്തവര്‍ക്ക് വീടും നല്കി. പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴില്‍ 2711 പേര്‍ക്ക് സ്വന്തം കിടപ്പാടമായി. വീടുകള്‍ അവര്‍ക്ക് ഇത്ര കാലം നഷ്ടപ്പെട്ട സ്വപ്‌നങ്ങള്‍ തിരികെ പിടിക്കാനുള്ള ദീര്‍ഘയാത്രയുടെ തുടക്കം മാത്രമാണ്. എണ്ണായിരത്തിലധികം പേര്‍ക്ക് ഭൂമി നല്കി. കശ്മീരിലെ ജനങ്ങള്‍ക്ക് സന്തുഷ്ട ജീവിതം നല്കുന്നത് ഈ നാട്ടിലെ മനോഹരമായ പ്രകൃതിയാണ്. പത്ത് ലക്ഷത്തോളം പേരാണ് ഈ വര്‍ഷം സോന്‍മാര്‍ഗിലും ഗന്ദേര്‍ബാലിലും മാത്രമെത്തിയത്. 130 ഹോംസ്റ്റേകളാണ് ഇവിടെ മാത്രം പ്രവര്‍ത്തിക്കുന്നത്.
അമര്‍നാഥ് യാത്രികര്‍ക്ക് ഈ നാട് നല്കിയത് കല്ലേറല്ല, പൂക്കളാണ്. സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെ വലിയ സന്ദേശമാണ് അമര്‍നാഥ് തീര്‍ത്ഥാടനത്തിന് നല്കിയ വരവേല്പിലൂടെ മുഴുവന്‍ രാജ്യത്തിനും കശ്മീര്‍ നല്കിയത്, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: