മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്ബോളിന്റെ പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണയ്ക്ക് സമനില തുടക്കം. ആദ്യ മത്സരത്തില്‍ ഗറ്റാഫെയാണ് സ്വന്തം തട്ടകത്തില്‍ അവരെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചുകെട്ടിയത്.
കളിയില്‍ ബാഴ്സ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയെങ്കിലും പെഡ്രിയും ഗുണ്ടോഗനും റഫീഞ്ഞയുമടങ്ങിയ താരനിരക്ക് എതിര് പ്രതിരോധം പിളര്‍ത്തി ഗോളിയെയും കീഴടക്കി പന്ത വലയലെത്തിക്കാനായില്ല. ഈ സീസണില്‍ ബാഴ്സയിലെത്തിയ ഗുണ്ടോഗന്റെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്.
പലപ്പോഴും കൈയാങ്കളിയിലേക്ക് നീങ്ങിയ കളിയില്‍ റഫറി മൂന്ന് തവണ ചുവപ്പുകാര്‍ഡ് പുറത്തെടുത്തു. കളിയുടെ 42-ാം മിനിറ്റില്‍ ബാഴ്സയുടെ റഫീഞ്ഞയും 57-ാം മിനിറ്റില്‍ ഗറ്റാഫെയുടെ മാട്ടയും ചുവപ്പുകാര്‍ഡ് കണ്ടു. കൂടാതെ ബാഴ്സ പരിശീലകന് സാവിയയും ചുവപ്പുകാര്‍ഡ് കണ്ടു.
മറ്റ് മത്സരങ്ങളില്‍ ഒസാസുനയും റയല്‍ ബെറ്റിസും ആദ്യ കളിയില്‍ വിജയം സ്വന്തമാക്കി. ഒസാസുന 2-0ന് സെല്‍റ്റ വീഗോയെയും റയല്‍ ബെറ്റിസ് വിയ്യാറയലിനെയും കീഴടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: