ഗുരുവായൂര്‍: കേരള സര്‍ക്കാരിന്റെ പുതിയ മദ്യനയം മാനവികതയെ നശിപ്പിക്കുന്നതാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. ഗുരുവായൂരില്‍ ചേര്‍ന്ന മഹിളാ ഐക്യവേദി സമ്പൂര്‍ണ സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്യ ുകയായിരുന്നു അവര്‍. കേരളത്തില്‍ മദ്യ വില്‍പന കുറച്ചുകൊണ്ട് വരികയും, മദ്യത്തിനെതിരായുള്ള ബോധവത്കരണത്തിന് ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തുകയും ചെയ്യുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചിരിക്കുന്നു. മദ്യത്തിന്റെ ഏറ്റവും കൂടുതല്‍ കെടുതികള്‍ അനുഭവിക്കുന്നത് സ്ത്രീകളാണ്. കുടുംബബന്ധങ്ങള്‍ തകരുന്നതും, ശിഥിലീകരിക്കപ്പെടുന്നതും, വിവാഹമോചനത്തിലേക്കു നയിക്കുന്നതുമായ കാരണങ്ങളിലെ വില്ലന്‍ മദ്യമാണ്. ഇതോടൊപ്പം മയക്കുമരുന്നും വ്യാപകമായപ്പോള്‍ കേരളത്തിലെ സാമൂഹ്യ സന്തുലിതാവസ്ഥ തന്നെ തകരാറിലായിരിക്കുന്നു. ഇതിനെതിരെ സ്ത്രീകള്‍ ജാഗരൂകരാകണമെന്ന് ശശികല ടീച്ചര്‍ പറഞ്ഞു.
സര്‍ക്കാരിന്റെ മദ്യനയം തിരുത്തണമെന്നാവശ്യപ്പെട്ട് 18 ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് നടയിലും ജില്ലകളില്‍ കളക്ട്രേറ്റുകള്‍ക്ക് മുമ്പിലും മഹിളകളുടെ ഉപവാസം സംഘടിപ്പിക്കും. സാമൂഹ്യ ബോധവത്കരണത്തിന്റെ ഭാഗമായി കേരളത്തിലെ 500 പഞ്ചായത്തുകളില്‍ സ്ത്രീ സുരക്ഷാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
സര്‍ക്കാരിന്റെ മദ്യനയം തിരുത്തണമെന്നാവശ്യപ്പെട്ട് ആഗസ്ത് 18ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് നടയിലും ജില്ലകളില്‍ കളക്ട്രേറ്റുകള്‍ക്ക് മുമ്പിലും മഹിളകളുടെ ഉപവാസം സംഘടിപ്പിക്കും. സാമൂഹ്യ ബോധവത്ക്കരണത്തിന്റെ ഭാഗമായി കേരളത്തിലെ 500 പഞ്ചായത്തുകളില്‍ സ്ത്രീ സുരക്ഷാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
കേരളത്തിലെ സ്ത്രീ സമൂഹം നേരിടുന്ന പൊതുവായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സെപ്തംബര്‍ 10ന് കോഴിക്കോട് ഹിന്ദു വനിതാ സമ്മേളനം ചേരും. യോഗത്തില്‍ മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് നിഷ സോമന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് അനിത ജനാര്‍ദനന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് വത്സമ്മ പി.കെ., സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഓമന മുരളി, ഷീജ ബിജു, സംസ്ഥാന സെക്രട്ടറിമാരായ സതി കോടോത്ത്, രാഗിണി ടീച്ചര്‍, സംസ്ഥാന ട്രഷറര്‍ സൗദാമിനി, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ്, മഹിളാ ഐക്യവേദി സംസ്ഥാന സംയോജക് ഷൈനു, സംസ്ഥാന സഹസംയോജക് സാബു ശാന്തി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: