തിരുവനന്തപുരം: ഭാരതീയ വിചാര കേന്ദ്രം മുന്‍ തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷന്‍ ഡോ കെ.യു. ദേവദാസ്(84) അന്തരിച്ചു. നേത്ര രോഗവിദഗ്ദനായിരുന്നു.ഭഗവത് ഗീതയുടെ അകംപൊരുള്‍ അറിഞ്ഞ പണ്ഡിതനായിരുന്നു.
ഗീതോപദേശങ്ങളിലെ പ്രസക്തമായ ഭാഗങ്ങളെ ഉദ്ധരിച്ച് വ്യാഖ്യാനിക്കുവാന്‍ ദേവദാസ് പ്രകടിപ്പിച്ച അറിവുമികവ് അനിതരസാധാരണമായിരുന്നു. ആഴത്തിലുള്ള പഠനത്തിലൂടെയും അപഗ്രഥനത്തിലൂടെയും സമാഹരിച്ച അറിവ് വര്‍ത്തമാനകാലജീവിതം ഉയര്‍ത്തുന്ന പുതിയ വെല്ലുവിളികളെ നേരിടാന്‍ പര്യാപ്തമാകുന്ന രീതിയില്‍ പകര്‍ന്നു കൊടുക്കുമായിരുന്നു. വിവിധസ്ഥലങ്ങളിലെ സർക്കാരാശുപത്രികളിൽ നേത്രരോഗ വിദഗ്ധനായിരുന്നു. കൊല്ലം ജില്ലാ ആശുപത്രിയിൽ നിന്ന് വിരമിച്ചു.
പാലക്കാട് കോട്ടായി കളത്തിലുള്ളാട്ടിൽ കുടുംബാംഗം. നന്തന്‍കോട് കസ്റ്റണ്‍ റോഡില്‍ മണി ഭവനിലായിരുന്നു താമസം. ഭാര്യ: പരേതയായ സുധാ ദേവദാസ്. മക്കള്‍: അനുപമ, ആരതി. മരുകകന്‍: കൃഷ്ണകുമാര്‍. സംസ്‌ക്കാരം വൈകിട്ട് നാലിന് ശാന്തി കവാടത്തില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: