ചണ്ഡീഗഡ്: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ഖാലിസ്ഥാന്‍ ഭീകരരുടെ ആക്രമണ പദ്ധതി തകര്‍ത്ത് പഞ്ചാബ് പോലീസ്. സേന നടത്തിയ തിരച്ചിലില്‍ മൂന്ന് ഭീകരര്‍ പിടിയില്‍. കാനഡ ആസ്ഥാനമായ ഖാലിസ്ഥാന്‍ ഭീകരന് ലഖ്ബീര്‍ സിങ്ങിന്റെ പ്രധാന സഹായി ഗുര്‍ദേവ് സിങ്ങിന്റെ കൂട്ടാളികളാണ് പിടിയിലായത്. ഇവരില്‍ നിന്ന് മൂന്ന് പിസ്റ്റലുകള്‍ പിടിച്ചെടുത്തതായും പഞ്ചാബ് പോലീസ് മേധാവി ഗൗരവ് യാദവ് അറിയിച്ചു.
കൗണ്ടര്‍ ഇന്റലിജന്‍സ്, താണ് തരണ്‍ പോലീസ് എന്നിവരുടെ സഹകരണത്തോടെയാണ് ഭീകര മൊഡ്യൂള്‍ തകര്‍ക്കാനായത്. ആര്‍പിജി ആക്രമണത്തിന്റെ സൂത്രധാരന്മാരായ ലഖ്ബീര്‍ സിങ്, സത്ബിര്‍ സിങ് എന്നിവരുടെ സഹായി, ചെക്ക് റിപ്പബ്ലിക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗുരുദേവ് സിങ്ങിന്റെ അടുത്തയാള്ക്കാരാണ് അറസ്റ്റിലായവര്‍. സംസ്ഥാനത്ത് പലയിടങ്ങളില്‍ ഭീകരാക്രമണത്തിന് ഇവര്‍ പദ്ധതിയിട്ടിരുന്നു. സംഭവത്തില്‍ വിശദ അന്വേഷണം ആരംഭിച്ചുവെന്നും ഗൗരവ് യാദവ് എക്സില്‍ കുറിച്ചു.
നേരത്തെ താണ് തരണ്‍ ജില്ലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ അതിര്‍ത്തി സുരക്ഷാ സേനയും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലില്‍ പാകിസ്ഥാനില്‍ നിന്നുള്ള ഒരു ഡ്രോണ്‍ കണ്ടെത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: