തിരുവനന്തപുരം : സഭാതര്‍ക്ക വിഷയത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിലപാടിനെ പരിഹസിച്ച് ഓര്‍ത്തഡോക്സ് ബിഷപ്പ്. സുപ്രീംകോടതി വിധി മിത്താണെന്ന് പറയല്ലേ മാഷേ എന്നായിരുന്നു ഓര്‍ത്തഡോക്സ് സഭ ഇടുക്കി ഭദ്രസനാധിപന് സഖറിയാസ് മാര്‍ സേവേറിയോസ് ഫേസ്ബുക്കില്‍ കുറിച്ചത്.
പള്ളിത്തര്‍ക്കത്തില്‍ പക്ഷം പിടിക്കാനില്ലെന്നാണ് എം.വി. ഗോവിന്ദന് പറഞ്ഞത്. ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂല വിധിയാണെങ്കിലും നടപ്പാക്കാന്‍ പ്രയാസമാണെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചത്.
രണ്ട് സഭകളും യോജിച്ച് പോകണമെന്നാണ് സി പി എം താത്പര്യം എന്നും എം വി ഗോവിന്ദന് പറഞ്ഞു.ഇതിനോടാണ് ബിഷപ്പ് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: