ആലപ്പുഴ: ജില്ലാ ആസ്ഥാനത്തെ 77-മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടിലാണ് ചടങ്ങുകള്‍ നടത്തുന്നത്. ചൊവ്വാഴ്ച രാവിലെ ഒന്‍പതിന് മന്ത്രി പി. പ്രസാദ് ദേശീയപതാക ഉയര്‍ത്തും. ജനപ്രതിനിധികള്‍, ജില്ലാ കളക്ടര്‍ ഹരിത.വി.കുമാര്‍, ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍, അഡീഷണല്‍ എസ്.പി സുരേഷ് കുമാര്‍ എസ്.റ്റി, ഡെപ്പ്യൂട്ടി കമാണ്ടന്റ് വി. സുരേഷ് ബാബു, ജില്ലയിലെ ഡിവൈഎസ്പിമാര്‍, സാമൂഹ്യ, സാംസ്കാരിക പ്രവര്ത്തണകര് തുടങ്ങിയവര്‍ പങ്കെടുക്കും.
പരേഡ് ചടങ്ങുകള്‍ രാവിലെ 8.40ന് പരേഡ് ബേസ് ലൈനില്‍ അണിനിരക്കും. 8. 48 ന് പരേഡ് കമാന്ഡകര് ചുമതലയേല്‍ക്കും . 8.52 ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി പരേഡിന്റെ അഭിവാദ്യം സ്വീകരിക്കും. 8.55 ന് ആലപ്പുഴ ജില്ലാ കളക്ടര്‍ പരേഡിന്റെ അഭിവാദ്യം സ്വീകരിക്കും.തുടര്‍ന്ന് 8.59 ന് മന്ത്രി പി. പ്രസാദ് പരേഡിന്റെ അഭിവാദ്യം സ്വീകരിക്കും. 9ന് മന്ത്രി ദേശീയപതാക ഉയര്‍ത്തി യ ശേഷം സ്വാതന്ത്ര്യ ദിന സന്ദേശം നല്കുംി. ജില്ല ആംഡ് റിസര്‍വ് പോലീസ്, ലോക്കല്‍ പോലീസ്, വനിത പോലീസ്,എക്സൈസ് വിഭാഗം, എസ്പിസി, എന്‍സിസി, സ്കൗട്ട്, റെഡ് ക്രോസ്, കൊച്ചുകുട്ടികളെ അണിനിരത്തികൊണ്ടുള്ള ബുള്‍ബുള്‍, കബ്സ് തുടങ്ങിയ ഇനങ്ങളില്‍ 15 പ്ലാട്ടൂനുകളും, 3 ബാന്റു് സംഘം ഉള്‍പ്പെടെ 18 പ്ലാട്ടൂനുകളാണ് പരേഡില്‍ അണിനിരക്കുന്നത്.
പൂച്ചാക്കല്‍ പോലീസ് സ്റ്റേഷന് ഇന്സ്പെ്ക്ടര് അജയ് മോഹന്‍ എം ആണ് പരേഡ് കമാന്റഡര്‍. മികച്ച പ്ലാട്ടൂനും, ബാന്റിനുമുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ നല്‍കും. ഡപ്പ്യൂട്ടി കമാണ്ടന്റ് വി. സുരേഷ് ബാബുവിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അവസാന ഘട്ട പരേഡ് റിഹേഴ്സല്‍ ഇന്നലെ ജില്ലാ പോലീസ് മേധാവി പൊലീസ് പരേഡ് ഗ്രൗണ്ടില്‍ വച്ച് പരിശോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: