തൃശൂര്‍: മലയാളികളുടെ അടയാളമായ പുസ്തകവായനാ ശീലം കാലത്തിനനുസരിച്ച് പുതിയ രൂപവും ഭാവവും കൈവരിക്കേണ്ടതുണ്ടെന്നും വായനശാലകളുടെ വികേന്ദ്രീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കേരള ലളിതകലാ അക്കാദമി ചെയര്മാന് മുരളി ചീരോത്ത് അഭിപ്രായപ്പെട്ടു.
പഞ്ചായത്തു തോറും പുസ്തകപ്പുര പദ്ധതിയുടെ തൃശൂര്‍ മേഖലാ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വായനശാലകള്‍ കൂടുതല്‍ ജനങ്ങളുമായി അടുക്കേണ്ടതുണ്ട്. പുസ്തകപ്പുര പോലെ വായനയുടെ ജനാധിപത്യവത്കരണം അഭിനന്ദനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ലളിതകലാ അക്കാദമി കെസിഎസ് പണിക്കര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പുസ്തകപ്പുര കോ ഓര്‍ഡിനേറ്റര്‍ ഡോ. കെ.ആര്. ബീന അധ്യക്ഷത വഹിച്ചു. പ്രശസ്ത നര്‍ത്തകി പല്ലവി കൃഷ്ണന് മുഖ്യാതിഥിയായി. ഡോ. പി. സജീവ് കുമാര്‍, ഉര്‍സുല ബിനോയ് എന്നിവര്‍ പങ്കെടുത്തു.
ഒല്ലൂക്കര, ചേര്‍പ്പ്, പുഴയ്ക്കല്‍ ബ്ലോക്ക് അതിര്‍ത്തിയിലെ പഞ്ചായത്തുകളില്‍ നിന്നും തൃശൂര്‍ കോര്പറേഷന് അതിര്‍ത്തിയില്‍ നിന്നും തെരഞ്ഞെടുത്ത 32 കുട്ടികള്‍ പുസ്തകം ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: