തിരുവനന്തപുരം: ചന്ദ്രയാന്‍ പ്രതീക്ഷിച്ച പോലെ തന്നെയാണ് മുന്നോട്ടുപോകുന്നതെന്നും ശുഭപ്രതീക്ഷയോടെ സോഫ്റ്റ് ലാന്‍ഡിങ്ങിന് കാത്തിരിക്കുകയാണെന്നും ഐഎസ്ആര്‍ഒ ചെയര്‍മാനും സ്പെയ്സ് സെക്രട്ടറിയുമായ എസ്. സോമനാഥ്.
പിഎസ്എല്‍വി അഞ്ച് റോക്കറ്റുകള്‍ സ്വകാര്യമേഖലയില്‍ നിര്‍മിക്കാന്‍ കരാറായി. അതിന്റെ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. അടുത്ത ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളോടുകൂടി വിക്ഷേപിക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷ. ആദിത്യ-1 വിക്ഷേപണം തീരുമാനിച്ചു കഴിഞ്ഞു.
ഉപഗ്രഹഭാഗങ്ങളെല്ലാം പൂര്‍ണമായും പരീക്ഷിച്ച് ഉറപ്പുവരുത്തി. സൂര്യനെക്കുറിച്ച് പഠിക്കുന്ന ഏഴ് പ്രധാന ഉപകരണങ്ങളാണ് അതിലുള്ളത്. ചന്ദ്രയാന്‍ ലാന്‍ഡിങ്ങിന് ശേഷം ഉടന്‍തന്നെ ആദിത്യ-1 വിക്ഷേപിക്കുമെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ സോമനാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: