കാഞ്ഞാണി: അരിമ്പൂര്‍ ഹൈസ്കൂളിലെ 1993-94 ബാച്ച് വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ‘സൗഹൃദം 94’ ന്റെ വാര്‍ഷിക സംഗമവും ഹ്രസ്വചിത്രത്തിന്റെ റിലീസിങ്ങും നടന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം. സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു.
വിനോദ് പാലിശ്ശേരി അധ്യക്ഷനായി. മിഴി എന്ന് പേരിട്ട സഹപാഠികളുടെ കൂട്ടായ്മയില്‍ നിര്‍മിച്ച ഹ്രസ്വചിത്രം യു ട്യൂബ് വഴിയാണ് റിലീസ് ചെയ്തത്. കഥയും സംവിധാനവും അഭിനയവും എല്ലാം സഹപാഠികള്‍ തന്നെയാണ് നിര്‍വഹിച്ചത്. കെ. മണികണ്ഠന് സംവിധാനം ചെയ്ത ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് അനില്‍. ഫാ. റോയ് ജോസഫ് വടക്കന്‍, വാര്‍ഡംഗങ്ങളായ സി.പി. പോള്‍, പി.എ. ജോസ്, മാധ്യമപ്രവര്‍ത്തകരായ അബ്ബാസ് വീരാവുണ്ണി, പി.എം. ഹുസൈന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: