അന്തിക്കാട്: സാമൂഹ്യ- സംസ്കാരിക രംഗത്തെ പരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നവര്ക്കായി വലപ്പാട് ബീച്ച് കാളിയമ്മക്കാവ് വിഷ്ണുമായ ക്ഷേത്രം ഏര്‍പ്പെടുത്തിയ കാളിപ്രിയ പുരസ്കാരം രാമായണ മിഷന് 2025 ന്റെ ഉദ്ഘാടന ചടങ്ങില്‍ ഏറാട്ട് ഗിരീഷിന് സമ്മാനിച്ചു. കേരളത്തിലെ എല്ലാ ഹിന്ദു ഭവനങ്ങളിലും രാമായണം എത്തിക്കുകയെന്ന യൂണിവേഴ്സല്‍ സൊസൈറ്റി ഫോര്‍ ശ്രീരാമ കോണ്ഷ്യസ്നസി (രാം പ്രസ്ഥാന്) ന്റെയും, കാളിയമ്മക്കാവ് വിഷ്ണുമായ സ്വാമി ക്ഷേത്രത്തിന്റെയും നേതൃത്വത്തില്‍ ക്ഷേത്രാങ്കണത്തില്‍ നടന്ന രാമായണ മിഷന് – 2025 ന്റെ ഉദ്ഘാടനം വലപ്പാട് പഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പര്‍ രശ്മി ഷിജോ നിര്‍വ്വഹിച്ചു. കണ്ണനാംകുളം കളരി സൂരജ് പണിക്കര്‍ അധ്യക്ഷത വഹിച്ചു. രാം പ്രസ്ഥാന് സെക്രട്ടറി പി.കെ. അനീഷ് മുഖ്യ പ്രഭാഷണവും, തന്ത്രി പഴങ്ങാപറമ്പ് മന കൃഷ്ണന് നമ്പൂതിരി പുരസ്കാര സമര്‍പ്പണവും നടത്തി. രാം പ്രസ്ഥാന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്‍.ജി. ജയറാം രാമായണ ഗ്രന്ഥ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
പ്രജീഷ് ശാന്തി, പുരസ്കാര ജേതാവ് ഏറാട്ട് ഗിരീഷ്, ദിലീപ് ശാന്തി, രാം പ്രസ്ഥാന് ട്രഷറര്‍ ടി.എസ്. മണിക്കുട്ടന് സംസാരിച്ചു. കാളിയമ്മക്കാവ് ട്രസ്റ്റി ജിഷ്ണു ദിലീപ് സ്വാഗതവും, വിജി ജിജു അരയംപറമ്പില്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ശബരി സല്‍ക്കാരവും ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: