ന്യൂദല്‍ഹി: കേരളത്തിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം അനുവദിച്ച ഭക്ഷ്യധാന്യ വിഹിതം പൂര്‍ണമായും ഏറ്റെടുത്ത് വിതരണം ചെയ്തിട്ടില്ലെന്ന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി സാധ്വി നിരഞ്ജന് ജ്യോതി രാജ്യസഭയെ അറിയിച്ചു.
വിവിധ പദ്ധതികള്‍ പ്രകാരം അനുവദിച്ച 22.28 ലക്ഷം മെട്രിക് ടണ്ണില്‍ 20.76 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യ ധാന്യമാണ് കേരളം ഇക്കാലയളവില്‍ വിതരണം ചെയ്തത്. ഓണം പ്രമാണിച്ച് അധിക വിഹിതം സംസ്ഥാനം ചോദിച്ചിട്ടില്ല. ഉത്സവകാലത്ത് ഗോതമ്പ് കുറഞ്ഞ താങ്ങുവില പ്രകാരവും അരി പുതുക്കിയ താങ്ങുവില പ്രകാരവും അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: