ശ്രീനഗര്‍: സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി കശ്മീരിലെ ഷോപ്പിയാനില്‍ തിരംഗ റാലിയുമായി പോലീസ് സേന. ‘എന്റെ മണ്ണ്, എന്റെ രാഷ്ട്രം’ എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു റാലി. ജമ്മു കശ്മീര്‍ പോലീസ് ഉദ്യോഗസ്ഥരെ കൂടാതെ വിവിധ സ്കൂളുകളില്‍ നിന്നുള്ള അധ്യാപകരും വിദ്യാര്‍ഥികളും തിരംഗ റാലിയില്‍ പങ്കെടുത്തു.
നേരത്തെ, ബിഎസ്എഫ്, സിഎപിഎഫ്, ഇന്റലിജന്‍സ് ഏജന്‍സികള്‍, സുരക്ഷാ വിഭാഗം, സിവില്‍ അഡ്മിനിസ്ട്രേഷന് എന്നിവരുമായി ജമ്മു സോണ്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് മുകേഷ് സിങ് പ്രത്യേക അവലോകനയോഗം നടത്തിയിരുന്നു. സ്വാതന്ത്ര്യദിനാഘോഷം കണക്കിലെടുത്ത് ജമ്മു കശ്മീരിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തു.
ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ നേതൃത്വത്തിലും ശ്രീനഗറിലെ തിരംഗ യാത്രയുടെ ക്രമീകരണങ്ങള്‍ അവലോകനം ചെയ്തു.
സിവില്‍ അഡ്മിനിസ്ട്രേഷന്, പോലീസ്, സുരക്ഷാ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉന്നതതല യോഗത്തില്‍ പങ്കെടുത്തു. ‘എന്റെ മണ്ണ്, എന്റെ രാഷ്ട്രം’, ‘ഹര് ഘര്‍ തിരംഗ’ എന്നിവ ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങളും അദ്ദേഹം ചര്‍ച്ച ചെയ്തു. ത്രിവര്‍ണ്ണ പതാകയെ അഭിവാദ്യം ചെയ്യുന്നതിലും ഈ അവസരം ആഘോഷിക്കുന്നതിലും ഓരോ പൗരനും അഭിമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനികളുടെ മഹത്തായ ത്യാഗത്തെ അനുസ്മരിക്കാനുള്ള അവസരം കൂടിയാണിത്. 13ന് നടത്തുന്ന വാക്കത്തോണില്‍ പങ്കെടുക്കാന്‍ സമൂഹത്തിന്റെ നാനാതുറകളിലുള്ള പൗരന്മാര് ഒത്തുചേരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: