അഹമ്മദാബാദ്: മോദിയുടെ ബിരുദം സംബന്ധിച്ച കേസില്‍ തങ്ങളെ വിചാരണ ചെയ്യരുതെന്ന ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെയും ആം ആദ്മി നേതാവ് സഞ്ജയ് സിങ്ങിന്റെയും ഹര്‍ജി ഗുജറാത്ത് സെഷന്‍ കോടതി തള്ളി.
മെട്രോപൊളിറ്റന്‍ കോടതിയാണ് ക്രിമിനല്‍ അപകീര്‍ത്തിക്കേസില്‍ ഇരുവരെയും വിചാരണ ചെയ്യാനിരിക്കുന്നത്. ഇത് തടയണമെന്ന കെജ്രിവാളിന്റെയും സഞ്ജയ് സിങ്ങിന്റെയും ആവശ്യമാണ് സെഷന്‍സ് കോടതി ജഡ്ജി എ.ജെ. കനാനി തള്ളിയത്.
ഗുജറാത്ത് യൂണിവേഴ്സിറ്റിയാണ് പ്രധാനമന്ത്രി മോദിയുടെ ഡിഗ്രി സംബന്ധിച്ച് പരിഹാസം നിറഞ്ഞതും ആക്ഷേപകരവുമായ കെജ്രിവാളിന്റെയും സഞ്ജയ് സിങ്ങിന്റെയും പ്രസ്താവനയ്‌ക്കെതിരെ കേസ് ക്രിമനല്‍ അപകീര്‍ത്തിയ്‌ക്ക് കേസ് നല്‍കിയത്.
ശനിയാഴ്ചയാണ് കോടതി ഉത്തരവിട്ടത്. ഗുജറാത്ത് സര്‍വ്വകലാശാലയിലെ പരാതിക്കാരന്‍ സമയം ആവശ്യപ്പെട്ടതിനാല്‍ കോടതി ആഗസ്ത് 21ന് വീണ്ടും വാദം കേള്‍ക്കും.
മെട്രോപൊളിറ്റന്‍ കോടതി അപകീര്‍ത്തിക്കേസില്‍ സമന്‍സ് അയച്ചതിനെ തുടര്‍ന്നാണ് കെജ്രിവാളും സിങ്ങും ഇതിനെതിരെ ഇടക്കാലാശ്വാസത്തിനായി സെഷന്‍സ് കോടതിയിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: