ഉധംപൂര്‍: ആഗസ്ത് 15ന് നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ കണക്കിലെടുത്ത് ജമ്മുകശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ ഉടനീളം സുരക്ഷ ശക്തമാക്കി, ജമ്മു ശ്രീനഗര്‍ ദേശീയ പാതയില്‍ സുരക്ഷാ സേന പട്രോളിംഗ് നടത്തുകയും നിയന്ത്രിക്കുകയും ചെയ്യുകയാണ്.
24 മണിക്കൂറും സുരക്ഷാ പരിശോധനകള്‍, സുരക്ഷാ സേന പ്രദേശത്തുടനീളം വാഹന പരിശോധന നടത്തുന്നു. ഇന്ത്യ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഒരുങ്ങുമ്പോള്‍, ജമ്മുകാശ്മീരിലെ ഉധംപൂര്‍ മേഖലയില്‍ സുരക്ഷാ നടപടികള്‍ ഗണ്യമായി ഉയര്‍ത്തിയിട്ടുണ്ട്. നിര്‍ണായകമായ ജമ്മുശ്രീനഗര്‍ ദേശീയ പാതയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാജ്യം 76ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ ചെങ്കോട്ടയില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും.
അതേസമയം ഇന്ന് പുലര്‍ച്ചെ പഞ്ചാബിലെ തര്‍ണ്‍ തരാനിലെ ഇന്‍ഡാ പാകിസ്ഥാന്‍ അതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റ ശ്രമത്തെ അതിര്‍ത്തി രക്ഷാ സേനാംഗങ്ങള്‍ പാകിസ്ഥാനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരനെ വധിച്ചു. ഇന്ന് പുലര്‍ച്ചെ അന്താരാഷ്‌ട്ര അതിര്‍ത്തിയിലെ അതിര്‍ത്തി സുരക്ഷാ വേലിക്ക് സമീപം സംശയാസ്പദമായ ചില നീക്കങ്ങള്‍ നിരീക്ഷിച്ചതായും ഉടന്‍ തന്നെ നിലയുറപ്പിച്ചതായും ബിഎസ്എഫ് അറിയിച്ചു. നുഴഞ്ഞുകയറ്റക്കാര്‍ അതിര്‍ത്തി വേലിക്ക് അടുത്തേക്ക് നീങ്ങിയതിനെ തുടര്‍ന്നാണ് സൈന്യം അവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: