തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ കൊല്ലം ആദിച്ചനെല്ലൂര്‍ പുഞ്ചിരിച്ചിറ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ഉജ്ജ്വല വിജയം. കഴിഞ്ഞ തവണ രണ്ടുവോട്ടിന് പരാജയപ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി എ.എസ്. രഞ്ജിത്താണ് ഇത്തവണ വിജയിച്ചത്. സിപിഎമ്മിലെ അനില്‍ കല്ലിങ്ങലിനെ 90 വോട്ടിനാണ് രഞ്ജിത്ത് വിജയിച്ചത്. എല്‍ഡിഎഫ് അംഗമായിരുന്ന രതീഷിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
, സംസ്ഥാനത്ത് 17 വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഒൻപതിടത്ത് യുഡിഎഫും ഏഴിടത്ത് എൽഡിഎഫും ജയിച്ചു. ഒരു സീറ്റ് ബിജെപി നേടി. എൽഡിഎഫിന് മൂന്ന് സിറ്റിംഗ് സീറ്റുകൾ നഷ്ടമായപ്പോൾ പുതുതായി മൂന്നെണ്ണം പിടിച്ചെടുക്കാനായി. യുഡിഎഫിന് മൂന്നെണ്ണം നഷ്ടമായപ്പോൾ രണ്ട് സീറ്റുകൾ പിടിച്ചെടുത്തു.
കൊല്ലം ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് ഒറ്റയ്ക്കൽ വാർഡിൽ സിപിഎം സ്ഥാനാർഥി എസ്.അനുപമ 34 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 2000 മുതൽ കോൺഗ്രസ് വിജയിച്ചു വന്ന വാർഡാണിത്
ആലപ്പുഴ:തലവടി പഞ്ചായത്ത് 13-ാം വാർഡിൽ സിപിഎം സ്ഥാനാർഥി എൻ.പി.രാജൻ 197 വോട്ടിനു ജയിച്ചു.
കോട്ടയം: വൈക്കം ബ്ലോക്ക് പഞ്ചായത്ത് മറവൻതുരുത്ത് ഡിവിഷൻ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിച്ചു. .∙ എറണാകുളം ജില്ലയിൽ ഉപതിരഞ്ഞെടുപ്പു നടന്ന 4 പഞ്ചായത്ത് വാർഡുകളിലും യുഡിഎഫിനു ജയം. വടക്കേക്കരയിലും മൂക്കന്നൂരിലും വാർഡ് നിലനിർത്തിയപ്പോൾ എഴിക്കരയിലും പള്ളിപ്പുറത്തും സിപിഎമ്മിൽ നിന്നു പിടിച്ചെടുത്തു.∙
തൃശൂർ: മാടക്കത്തറ പഞ്ചായത്ത് താണിക്കുടം എൽഡിഎഫ് സീറ്റ് നിലനിർത്തി. . ബിജെപിയാണ് രണ്ടാം സ്ഥാനത്ത്.
മലപ്പുറം ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന ഒരു ബ്ലോക്ക് ഡിവിഷനും 3 ഗ്രാമ പഞ്ചായത്ത് വാർഡുകളും യുഡിഎഫ് നിലനിർത്തി.ചുങ്കത്തറ പഞ്ചായത്തിൽ കൂറുമാറിയ യുഡിഎഫ് അംഗത്തെ അയോഗ്യയാക്കിയ വാർഡും ഇതിലുൾപ്പെടും. ഇതോടെ, പഞ്ചായത്തിൽ യുഡിഎഫിനും എൽഡിഎഫിലും 10 അംഗങ്ങൾ വീതമായി
പാലക്കാട് പൂക്കോട്ടു കാവ് ഗ്രാമപഞ്ചായത്തിലെ വാർഡ് 7 താനിക്കുന്ന് എൽഡിഎഫ് സീറ്റ് നിലനിർത്തി.∙ കോഴിക്കോട് വേളം പാലോടിക്കുന്ന് വാർഡ് യുഡിഎഫ് നിലനിർത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: