ന്യൂദല്‍ഹി: പ്രതിപക്ഷനിരയിലെ ഏറ്റവും വലിയ പാർട്ടിയുടെ നേതാവായ അധീർ രഞ്ജൻ ചൗധരിക്ക് ലോക്‌സഭയിൽ പ്രസംഗിക്കാൻ അവസരം നൽകാത്ത കോണ്‍ഗ്രസ് നടപടിയെ വിമര്‍ശിച്ചും പരിഹസിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി. കൊൽക്കത്തയിൽ നിന്നുള്ള ഫോൺകോൾ പേടിച്ചിട്ടാകം അതിന് പ്രതിപക്ഷം അതിന് മുതിരാത്തതെന്നും പ്രധാനമന്ത്രി പരിഹസിച്ചു. ബംഗാളിലെ കോണ്‍ഗ്രസ് നേതാവായ അധീര്‍ രഞ്ജന്‍ ചൗധരി അവിടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശത്രുവാണ്. പുതിയ പ്രതിപക്ഷ മുന്നണി രൂപംകൊണ്ടപ്പോള്‍ മമതയെ പേടിച്ചിട്ടാകാം അധീര്‍ രഞ്ജന്‍ ചൗധരിയ്‌ക്ക് കോണ്‍ഗ്രസ് സമയം അനുവദിക്കാതിരുന്നതെന്നാണ് മോദി പരിഹസിച്ചതിന്റെ ആന്തരാര്‍ത്ഥം.
“കൊൽക്കത്തയിൽ നിന്നുള്ള ഫോൺകോൾ പേടിച്ചിട്ടാകാം അധീര്‍ രഞ്ജന്‍ ചൗധരിക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കാതിരുന്നത്. ഞങ്ങൾക്ക് അദ്ദേഹത്തോട് സഹതാപമാണ് തോന്നുന്നത്.” – അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷത്തിനുള്ള മറുപടി പ്രസംഗത്തിനിടയില്‍ പ്രധാനമന്ത്രി പറഞ്ഞു.
ലോക് സഭയിലെ പ്രതിപക്ഷ നേതാവായിട്ടും അധീര്‍ രഞ്ജന്‍ ചൗധരിയുടെ പേര് അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രസംഗിക്കുന്നവരുടെ ലിസ്റ്റില്‍ കോണ്‍ഗ്രസ് ആദ്യം ചേര്‍ത്തിരുന്നില്ല. യഥാര്‍ത്ഥത്തില്‍ കീഴ് വഴക്കമനുസരിച്ച് പ്രതിപക്ഷ നേതാവാണ് അവിശ്വാസപ്രമേ ചര്‍ച്ചയില്‍ ആദ്യം സംസാരിക്കേണ്ടത്. അമിത് ഷായാണ് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായ ഈ വീഴ്ച ചൂണ്ടിക്കാട്ടിയത്. സംഭവം വിവാദമായപ്പോഴാണ് കോണ്‍ഗ്രസ് അധീര്‍ രഞ്ജന്‍ ചൗധരിയ്‌ക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കിയത്. ഇതിനെയാണ് വ്യാഴാഴ്ച മോദി പരിഹസിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: