കോഴിക്കോട്: കോളെജുകളിലും സ്കൂളുകളിലും ഓണത്തിനോ വാഹനങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ആഘോഷം വിലക്കി മോട്ടോര്‍ വാഹനവകുപ്പ്. കാര്‍, ജീപ്പ്, ബൈക്ക് എന്നിവയ്‌ക്ക് രൂപമാറ്റം വരുത്തി റാലി, റേസ് എന്നിവ സംഘടിപ്പിക്കുന്ന വാഹനങ്ങള്‍ക്കും ഉടമകള്‍ക്കുമതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ഉത്തരമേഖല ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആര്‍. രാജീവ് അറിയിച്ചു.
ഈയിടെ മലബാര്‍ ക്രിസ്ത്യന്‍ കോളെജ് ഹയര്‍ സെക്കന്‍ററി സ്കൂളിലെയും മുക്കം എംഇഎസ് കോളെജിലെയും വിദ്യാര്‍ത്ഥികള്‍ സ്കൂള്‍, കോളെജ് ഡേകളില്‍ വാഹനങ്ങള്‍ ഉപയോഗിച്ച് കാമ്പസുകളില്‍ ഭീതി പരത്തിയിരുന്നു. എംഇഎസ് കോളെജിലെ വിദ്യാര്‍ത്ഥികള്‍ ഒരു ജെസിബിയും മറ്റ് എട്ട് വാഹനങ്ങളും കാമ്പസില്‍ കൊണ്ടുവന്ന് പരുക്കനായി വാഹനമോടിച്ച് ഭീതി പരത്തിയിരുന്നു. പിന്നീട് കോഴിക്കോട് ആര്‍ടിഒ ഈ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ജെസിബിയുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തിരുന്നു.
നിയമനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അതത് പ്രദേശത്തെ ആര്‍ടിഒ ഓഫീസുകളില്‍ അറിയിക്കണമെന്നും ഉടന്‍ നടപടി സ്വീകരിക്കുമെന്നും ഡപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ ഇത്തരം പരിപാടികള്‍ നടത്തുന്നതിനെതിരെ രക്ഷിതാക്കളും അധ്യാപകരും ജാഗ്രത പുലര്‍ത്തണമെന്നും കോഴിക്കോട് ഉത്തരമേഖല ഡപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആര്‍.രാജീവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: