Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ഫരീദാബാദ് അമൃത ആശുപത്രിയില്‍ റോബോട്ടിക് സഹായത്തോടെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ

കോശങ്ങളില്‍ കൊഴുപ്പ് അമിതമായി അടിഞ്ഞുകൂടിയതിനെ തുടര്‍ന്നുണ്ടായ നോണ്‍ ആല്‍ക്കഹോളിക് സ്റ്റീയറ്റോഹെപ്പറ്റൈറ്റിസ് എന്ന അവസ്ഥ ബാധിച്ച് കരള്‍ വീര്‍ത്ത അവസ്ഥയിലായിരുന്നു രോഗി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2023, 09:14 pm IST
in Health
ഫരീദാബാദ് അമൃത ആശുപത്രിയില്‍ റോബോട്ടിക് സഹായത്തോടെ നടത്തിയ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയെക്കുറിച്ച് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സഞ്ജീവ് സിങ്, എച്ച്പിബി സര്‍ജറി വിഭാഗം മേധാവി ഡോ. എസ്. സുധീന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു

ഫരീദാബാദ് അമൃത ആശുപത്രിയില്‍ റോബോട്ടിക് സഹായത്തോടെ നടത്തിയ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയെക്കുറിച്ച് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സഞ്ജീവ് സിങ്, എച്ച്പിബി സര്‍ജറി വിഭാഗം മേധാവി ഡോ. എസ്. സുധീന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു

ന്യൂദല്‍ഹി: ഫരീദാബാദ് അമൃത ആശുപത്രിയില്‍ റോബോട്ടിക് സഹായത്തോടെ നടത്തിയ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരം. ലിവര്‍ സിറോസിസ് ബാധിച്ച് കഴിഞ്ഞ മൂന്നു വര്‍ഷമായി ദുരിതമനുഭവിച്ച 58 കാരനായ ബംഗ്ലാദേശ് സ്വദേശിക്കാണ് റോബോട്ടിക് സഹായത്തോടെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ഭാര്യ പകുത്തു നല്‍കിയ കരള്‍ 12 മണിക്കൂര്‍ നീണ്ട സങ്കീര്‍ണമായ ശസ്ത്ര ക്രിയയിലൂടെയാണ് ഇയാളുടെ ശരീരത്തില്‍ മാറ്റിവെച്ചത്. ഭാര്യയില്‍ നിന്നും കരളെടുക്കാന്‍ എട്ട് മണിക്കൂര്‍ നീണ്ട മറ്റൊരു ശസ്ത്രക്രിയയും വേണ്ടുവന്നു.  

കോശങ്ങളില്‍ കൊഴുപ്പ്  അമിതമായി അടിഞ്ഞുകൂടിയതിനെ തുടര്‍ന്നുണ്ടായ നോണ്‍  ആല്‍ക്കഹോളിക് സ്റ്റീയറ്റോഹെപ്പറ്റൈറ്റിസ് എന്ന അവസ്ഥ ബാധിച്ച് കരള്‍ വീര്‍ത്ത അവസ്ഥയിലായിരുന്നു രോഗി. ഇതിന് പുറമെ ഉദരത്തില്‍ ദ്രാവകം നിറയുന്ന അസ്സെറ്റയിസ് എന്ന രോഗാവസ്ഥയുമുണ്ടായിരുന്നു. ഗ്യാസ് സംബന്ധമായ പ്രശ്നങ്ങള്‍, ദഹനക്കുറവ്, അമിതവണ്ണം എന്നീ ലക്ഷണങ്ങളും രോഗിക്ക് ഉണ്ടായിരുന്നു. കരള്‍ മാറ്റി വെയ്‌ക്കല്‍ മാത്രമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച ഏക പോംവഴി.

ഗ്യാസ്ട്രോ എന്‍ട്രോളജി, ഹെപ്പറ്റോളജി വിഭാഗം മേധാവി ഡോ. ഭാസ്‌കര്‍ നന്ദിയുടെ പ്രാഥമിക പരിശോധനയ്‌ക്ക് ശേഷമാണ് കരള്‍ മാറ്റിവെയ്‌ക്കല്‍ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്. ഫരീദാബാദ് അമൃത ഹോസ്പിറ്റലിലെ സോളിഡ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് ആന്‍ഡ് ഹെപ്പറ്റോപാന്‍ക്രിയാറ്റോബിലിയറി (എച്ച്പിബി) സര്‍ജറി വിഭാഗം മേധാവി ഡോ. എസ്. സുധീന്ദ്രന്റെ നേതൃത്വത്തിലുള്ള പത്തംഗ സര്‍ജന്മാരുടെ സംഘമാണ് റോബോട്ടിക് ട്രാന്‍സ്പ്ലാന്റ് ശസ്ത്രക്രിയ നടത്തിയത്.

ഫരീദാബാദ് അമൃത ആശുപത്രിയില്‍ ആദ്യമായാണ് ജീവിച്ചിരിക്കുന്ന ആളില്‍ നിന്നും കരള്‍ സ്വീകരിക്കുന്ന ശസ്ത്രക്രിയ നടത്തിയതെന്ന് സോളിഡ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് ആന്‍ഡ് എച്ച്പിബി സര്‍ജറി വിഭാഗം മേധാവി ഡോ. എസ.് സുധീന്ദ്രന്‍ പറഞ്ഞു. ഈ ശസ്ത്രക്രിയയില്‍ റോബോട്ടിക് സര്‍ജറിയുടെ സാധ്യത കൂടി ഉള്‍പ്പെടുത്തിയത് നിര്‍ണായക നേട്ടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ വിഭാഗത്തിലെ വിദഗ്ധരുടെ കൂട്ടായ പ്രയത്നത്തിന്റെ ഫലമായാണ് ഈ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതെന്നും ഡോ. എസ്. സുധീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ഇതിനോടകം 300 ലധികം റോബോട്ടിക് കരള്‍ മാറ്റിവെയ്‌ക്കല്‍ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Tags: indiaറോബോട്ടിക് ശസ്ത്രക്രിയകരള്‍ദാനഫരീദാബാദില്‍ അമൃത ആശുപത്രി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണ്ണെണ്ണ പെട്രോൾ പമ്പുകൾ വഴിയും; മണ്ണെണ്ണ വിതരണ നിയമങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

World

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

Kerala

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

India

ഭാരതം യുദ്ധത്തിന്റെ ഭാഗത്തല്ല; രാമായണം ലോകത്തിന് പകര്‍ന്നത് ആദര്‍ശശുദ്ധിയുടെയും ആചരണശുദ്ധിയുടെയും പാഠങ്ങൾ: ദത്താത്രേയ ഹൊസബാളെ

India

എസ്-400, എസ് യു-30 എയ്‌റോ എഞ്ചിനുകൾ ഉൾപ്പെടെ 2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ കരാറുകൾക്ക് അംഗീകാരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്‌ക്കും; മികവ് മാനദണ്ഡമാക്കിയ പോലീസ് മാനേജ്‌മെന്റ്

ഏപ്രില്‍ 4ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, തിരുവനന്തപുരത്ത് റോഡ് ഷോ; തിരുവല്ലയില്‍ പൊതുപരിപാടി

തെരുവുനായ ശല്യത്തിന് അന്ത്യം

‘ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല ‘ ; യോഗിയുടെ അമ്മയെ അധിക്ഷേപിച്ച മൗലാന അറസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത്

നാരി സുരക്ഷ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നിയമനിര്‍മ്മാണം

ജ്യോതിസ്സോടെ ജ്യോതിസ് വരുന്നു…അരൂര്‍ പിടിയ്‌ക്കാന്‍; ഷാനിമോള്‍ ഉസ്മാനും ദലീമയും ചേരുമ്പോള്‍ ഇവിടെ ത്രികോണപ്പോര്

സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് ലക്ഷ്യമിട്ട് നിലപാടില്‍ മലക്കം മറിഞ്ഞ് സി പി ഐയും

മുല്ലപ്പെരിയാര്‍ അണക്കെട്ട്: കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് ജലം

ആചാര്യശ്രീ രാജേന്ദ്രാനന്ദ സൂര്യവംശി പുരസ്ക്കാരം തെക്കൻ സ്റ്റാർ ബാദുഷ,കവി മുരുകൻ കാട്ടാക്കട, നടൻ സുധീർ കരമന എന്നിവർക്ക്

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ നിലവാരം; കത്തനാർ” ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.