കയ്പമംഗലം: പെരിഞ്ഞനത്ത് സ്വര്‍ഗീയ സന്തോഷ് ബലിദാന ദിനം ബിജെപി പെരിഞ്ഞനം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. വീട്ടിലെ സ്മൃതി മണ്ഡപത്തില്‍ ബിജെപി ജില്ലാ വൈ. പ്രസിഡന്റ് ദയാനന്ദന് മാമ്പുള്ളി പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് മണ്ഡലം പ്രസിഡന്റ് രാജേഷ് കോവിലിന്റെ അധ്യക്ഷതയില്‍ അനുസ്മരണവും നടന്നു.
അനുസ്മരണ സമ്മേളനം ദയാനന്ദന് മാമ്പുള്ളി ഉദ്ഘാടനം ചെയ്തു. ബിജെപി പെരിഞ്ഞനം പഞ്ചായത്ത് പ്രസി. ലിജോയ് ചക്കരപ്പാടം സ്വാഗതവും ജന. സെക്രട്ടറി രമേശന് ഞാറ്റുകെട്ടി നന്ദിയും പറഞ്ഞു. പുഷ്പാര്‍ച്ചനയില്‍ ജന. സെക്രട്ടറി സുരേഷ് പള്ളത്ത് തുടങ്ങി വിവിധ സംഘടനാ നേതാക്കളും പ്രവര്‍ത്തകരും ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രവര്‍ത്തകരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: