എരുമപ്പെട്ടി: വരവൂര്‍ ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാര്‍ഡ് തിച്ചൂരിലെ തൃപ്തി കുടുംബശ്രീ തൊഴിലുറപ്പ് തൊഴിലാളികളുടെ പങ്കാളിത്തതോടെ ആരംഭിച്ച കുറുന്തോട്ടി കൃഷിയുടെ ഉദ്ഘാടനം കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഡോ. കവിത എ. ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയര്‍ പേഴ്‌സണ്‍ വി.കെ. പുഷ്പ അധ്യക്ഷയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസി. പി.പി. സുനിത സന്നിഹിതയായിരുന്നു. വാര്‍ഡ് മെമ്പര്‍മാരായ അനിത പി.കെ., പി.എസ്. പ്രദീപ്, സിഡിഎസ് മെമ്പര്‍ സത്യഭാമ ടി.സി., ബിസിമാരായ അമ്പിളി വിനോദ്, ഗ്രീഷ്മ നന്ദകുമാര്‍, ഷിഫ ജോയ്, അസി. സെക്രട്ടറി എം.കെ. ആല്‍ഫ്രഡ് എന്നിവര്‍ പ്രസംഗിച്ചു. നവര ജെഎല്‍ജി അംഗങ്ങളായ ടി. വിജയലക്ഷ്മി,
പി. ശോഭ, എം. പ്രീത, പി.കെ. പ്രേമ, പി.കെ. മിനി എന്നിവരുടെ നേത്യത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ പങ്കാളിത്തതോടെയാണ് കുറുന്തോട്ടി കൃഷി നടത്തുന്നത്. മറ്റത്തൂര്‍ സര്‍വ്വിസ് സൊസൈറ്റി മുഖേനയാണ് വിപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: