എരുമേലി: നിര്‍മാണം ആരംഭിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും എരുമേലി ഇടത്താവള നിര്‍മാണം ഇഴഞ്ഞു നീങ്ങുന്നു. ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന ഇടത്താവളമായ എരുമേലിയില്‍ കിഫ് ബിയുടെ ധനസഹായത്തോടെ 2021 ജൂലൈലാണ് ഇടത്താവള നിര്‍മാണംആരംഭിച്ചത്.
എരുമേലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ തെക്കുഭാഗത്തായി 14.4 കോടിയുടെ നിര്‍മ്മാണ പദ്ധതിക്കാണ് ദേവസ്വം മന്ത്രി തറക്കല്ലിട്ടത്. 3048 ച. വിസ്തീര്‍ണ്ണത്തില്‍ ഒരു ബ്ലോക്കും, 9000 ചതുരശ്ര വിസ്തീര്‍ണ്ണത്തില്‍ രണ്ടാമത്തെ എ ഒ ബ്ലോക്കുമാണ് നിര്‍മിക്കുന്നത്.
1052 പേര്‍ക്ക് അന്നദാനം കഴിക്കാനുള്ള സൗകര്യം,മെസ്, വിരിപ്പന്തല്‍, വാഹന പാര്‍ക്കിംഗ് സൗകര്യം, മികച്ച സൗകര്യത്തോടെയുള്ള 20 മുറികള്‍ അടക്കം പൂര്‍ത്തീകരിക്കാന്‍ ആയിരുന്നു ലക്ഷ്യം.
എന്നാല്‍ പ്രളയം, കൊവിഡ് എന്നിവയെ തുടര്‍ന്ന് പദ്ധതി നിര്‍മാണം പൂര്‍ണമായി തടസ്സപ്പെട്ടിരുന്നു. ശേഷം നിര്‍മാണ പ്രവര്‍ത്തനം പുനരാരംഭിച്ചു. എന്നാല്‍ ഈ തീര്‍ത്ഥാടന കാലത്തേക്കും നിര്‍മാണം തീര്‍ക്കാര്‍ കഴിയില്ല. തറക്കല്ലിട്ട സമയത്ത് ഇടത്താവളത്തിന്റെ പണികള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെനാനണ് അന്നത്തെ് ദേവസ്വം മന്ത്രി വ്യക്തമാക്കിയത്. എന്നാല്‍ വിവിധ കാരണങ്ങള്‍ നിര്‍ത്തി പണികള്‍ അനിശ്ചിതത്വത്തില്‍ ആയി, ഈ തീര്‍ത്ഥാടന കാലത്തും പണി പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്നും നാട്ടുകാര്‍ പറയുന്നു. മൂന്നുവര്‍ഷം മുമ്പ് നിര്‍മ്മാണം ആരംഭിച്ച പദ്ധതിക്ക് ഫൗണ്ടേഷന്‍ പോലും പൂര്‍ണമായും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: