ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ഓൺലൈൻ മാധ്യമമായ ന്യൂസ് ക്ലിക്കിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുർകായസ്ഥയുടെ ഫ്ളാറ്റ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. ദല്‍ഹിയിലെ സാകേതിലെ ഫ്ളാറ്റാണ് ഇഡി കണ്ടുകെട്ടിയത്. ഇയാളുടെ വസതിയില്‍ നിന്ന് 2021 സപ്തംബറില്‍ ഇഡി റെയ്ഡില്‍ രേഖകള്‍ പിടിച്ചെടുത്തിരുന്നു.
ചൈനീസ് കമ്യൂണിസ്റ്റു പാര്‍ട്ടിയുമായി ബന്ധമുള്ള അമേരിക്കന്‍ ശതകോടീശ്വരന്‍ നെവില്‍ റോയ് സിംഘാമില്‍ നിന്ന് ഇന്ത്യാ വിരുദ്ധ പ്രചരണങ്ങൾക്കായി ന്യൂസ് ക്ലിക്ക് ഫണ്ട് സ്വീകരിച്ചെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2018 മാര്‍ച്ച് മുതല്‍ 2021 സപ്തംബര്‍ വരെയായി, ന്യൂസ് ക്ലിക്കിന് അമേരിക്കയിലെ നെവില്‍ റോയി സിംഘാമിന്റെ ജസ്റ്റിസ് ആന്‍ഡ് എജ്യൂക്കേഷന്‍ ഫണ്ടില്‍ നിന്ന് 76.84 കോടി രൂപയും ദി ട്രൈകോണ്ടിനെന്റല് ലിമിറ്റഡില്‍ നിന്ന് 1.61 കോടി രൂപയും ജിസ്പാന്‍ എല്‍എല്‍സിയില്‍ നിന്ന് 26.98 ലക്ഷം രൂപയും സെന്‍ട്രോ പോപ്പുലര്‍ ഡി മിദാസില്‍ നിന്ന് (ബ്രസീല്‍) 2.03 ലക്ഷം രൂപയും ലഭിച്ചതായി ഇ.ഡി മനസിലാക്കി. ചില സേവനങ്ങള്‍ക്കു പണം വാങ്ങിയെന്നാണ് രേഖകളില്‍. എന്നാല്‍ എന്തു സേവനമാണ് നല്‍കിയതെന്ന് രേഖകളിലില്ല.
ന്യൂസ് ക്ലിക്ക് എന്ന രാജ്യവിരുദ്ധ, പോര്‍ട്ടല്‍ കമ്പനിയിലേക്കാണ് പണമെത്തിയത്. വന്‍തോതില്‍ വിദേശ ഫണ്ട് ലഭിച്ചെന്നു കണ്ടെത്തി ഇ ഡി ഇവര്‍ക്കെതിരേ നടപടി തുടങ്ങിയപ്പോള്‍ മാധ്യമ സ്വാതന്ത്ര്യമെന്ന പേരില്‍ ഇവരുടെ രക്ഷയ്ക്കെത്തിയത് കോണ്‍ഗ്രസും രാഹുലുമായിരുന്നു. ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പുര്‍കായസ്ഥ നെവിലിന്റെ അടുത്ത സുഹൃത്താണ്. ജസ്റ്റിസ് ആന്‍ഡ് എജ്യൂക്കേഷന്‍ ഫണ്ടില്‍ നിന്ന് ന്യൂസ് ക്ലിക്കിലെത്തിയ പണത്തിന്റെ അന്തിമാവകാശി നെവില്‍ തന്നെയാണെന്ന് ന്യൂസ് ക്ലിക്കിലെ ഒരു ഓഹരിയുടമ ചോദ്യം ചെയ്യലില്‍ ഇ ഡിയോടു സമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: