ന്യൂദല്‍ഹി: ബിഡബ്ല്യുഎഫ് പുതുക്കിയ റാങ്ക് പട്ടികയില്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യയുടെ പി.വി. സിന്ധു. പുരുഷ റാങ്കിങ്ങില്‍ കിഡംബി ശ്രീകാന്ത് താഴേക്ക് വീണു.
ഇന്നലെ പ്രസിദ്ധപ്പെടുത്തിയ പുതിയ പട്ടികയില്‍ ശ്രീകാന്ത് 20-ാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. മറ്റ് ഇന്ത്യന്‍ പുരുഷതാരങ്ങളായ എച്ച്.എസ്. പ്രണോയിയും ലക്ഷ്യ സെന്നും യഥാക്രമം ഒമ്പത്, 11 സ്ഥാനങ്ങള്‍ നിലനിര്‍ത്തി.
രണ്ട് വട്ടം ഒളിംപിക് മെഡല്‍ നേടിയിട്ടുള്ള പി.വി. സിന്ധുവിന് ഗുണമായത് ഓസ്‌ട്രേലിയന്‍ ഓപ്പണിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശവും അതിന് മുമ്പ് യുഎസ് ഓപ്പണ്‍ ബാഡ്മിന്റണിലെ ഫൈനല്‍ പ്രവേശവുമാണ്.
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടറില്‍ കിഡംബി ശ്രീകാന്തിനെ തോല്‍പ്പിച്ച ഇന്ത്യയുടെ പ്രിയാന്‍ഷു രജാവത്ത് മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി 28-ാം റാങ്കിലെത്തി.
സാത്വിക്‌സായിരാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം രണ്ടാം സ്ഥാനം നിലനിര്‍ത്തി. പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ എക്കാലത്തെയും ഏറ്റവും മികച്ച നേട്ടമാണിത്. വനിതാ ഡബിള്‍സില്‍ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം രണ്ട് സ്ഥാനം നഷ്ടപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: