ഹാങ്ഷൂ: ഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ ഇന്ത്യന്‍ പോരാട്ടം ചൈനക്കെതിരായ മത്സരത്തോടെ തുടങ്ങും. ഒമ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഏഷ്യന്‍ ഗെയംസിനൊരുങ്ങുന്നത്.
ആറ് ഗ്രൂപ്പുകളാണ് ഏഷ്യന്‍ ഗെയിംസിലുള്ളത്. ഇതില്‍ മുന്നിലെത്തുന്ന രണ്ട് സ്ഥാനക്കാരും മികച്ച നാല് മൂന്നാം സ്ഥാനക്കാരും നോക്കൗട്ടിലേക്ക് മുന്നേറും. പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തോടെ നോക്കൗട്ട് ആരംഭിക്കും.
1951ല്‍ ഏഷ്യന്‍ ഗെയിംസിന്റെ ഉദ്ഘാടന പതിപ്പില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം സ്വര്‍ണം നേടിയിരുന്നു. പിന്നീട് 1962ലും ഇത് ആവര്‍ത്തിച്ചു. പിന്നീടൊരിക്കലും ടീമിന് വലിയ മുന്നേറ്റമുണ്ടാക്കാനായിട്ടില്ല.
വനിതാ ടീം പോരാട്ടത്തുടക്കം ചൈനീസ് തായ്പേയ്ക്കെതിരെ
ഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ ഇന്ത്യന്‍ വനിതാ ടീം മത്സരങ്ങള്‍ ചൈനീസ് തായ്പേയ്ക്കെതിരായ കളിയോടെ ആരംഭിക്കും. സപ്തംബര്‍ 21നാണ് മത്സരം. 24ന് തായ്ലാന്ഡിനെതിരെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം. ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. അഞ്ച് ഗ്രൂപ്പുകളിലായി മൂന്ന് വീതം ടീമുകളാണ് വനിതാ വിഭാഗത്തില്‍ മത്സരിക്കുന്നത്. ഓരോ ഗ്രൂപ്പിലെയും ജേതാക്കളും മികച്ച മൂന്ന് രണ്ടാം സ്ഥാനക്കാരും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കും.
അടുത്തിടെ ഒളിംപിക് യോഗ്യതയിലെ ആദ്യ റൗണ്ട് മത്സരത്തില്‍ കിര്‍ഗിസ്ഥാനെതിരെ 5-0ന്റെ വിജയം നേടിയിരുന്നു. ഈ ടെംപോ നിലനിര്‍ത്തിയാല്‍ അല്‍ഭുതം കാട്ടാനാവുമെന്ന പ്രതീക്ഷ ഇന്ത്യയ്ക്കുണ്ട്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ 11 ടീമുകളില്‍ ഒമ്പതാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: