നര്‍മത്തില്‍ പൊതിഞ്ഞ സിനിമകളാല്‍ ആസ്വാദകരെ രസിപ്പിച്ച സിദ്ദിഖ് ലാല്‍ കൂട്ടുകെട്ട് മിമിക്രിയില്‍ നിന്ന് സിനിമയിലെത്തുകയായിരുന്നു. റാംജിറാവ് സ്പീക്കിംഗ് എന്ന ചിത്രമാണ് കൂട്ടുകെട്ടിന്റേതായി ആദ്യം പുറത്തുവന്ന ചിത്രം.
എറണാകുളം ജില്ലയിലെ പുല്ലേപ്പടിയിലാണ് സിദ്ദിഖ് ജനിച്ചത്.സ്കൂള്‍ പഠന കാലത്ത് തന്നെ സാഹിത്യസമാജത്തില് ഹാസ്യപരിപാടികള്‍ അവതരിപ്പിച്ചിരുന്നു. ചിരിനുറുങ്ങുകള്‍ വായിച്ച് രസകരമായി അവതരിപ്പിക്കാന്‍ പ്രത്യേക കഴിവുണ്ടായിരുന്നു സിദ്ദിഖിന്. മോണോ ആക്ടില്‍ വൈഭവം പ്രകടിപ്പിച്ച സിദ്ദിഖിനെ കൂട്ടുകാരാണ് സിദ്ദിഖിന്റെ നര്‍മം തിരിച്ചറിഞ്ഞതും പ്രോത്സാഹിപ്പിച്ചതും. പിന്നീട് മിമിക്രിയിലേക്ക്. മിമിക്രിയിലൂടെ കൊച്ചിന് കലാഭവനിലെത്തി. നിരവധി സ്റ്റേജുകളില്‍ ഹാസ്യപരിപാടികള്‍ അവതരിപ്പിച്ചു.
സിനിമയെ ഏറെ സ്നേഹിച്ച സിദ്ദിഖ് സംവിധായകന് ഫാസിലിന്റെ സഹായിയായാണ് ഈ മേഖലയിലെത്തിയത്. നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തില്‍ ഫാസിലിന്റെ അസിസ്റ്റിന്റായാണ് തുടങ്ങിയത്.സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ ചെയ്ത സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റുകളാണ്. മിമിക്സ് പരേഡാണ് ഈ കൂട്ടുകെട്ടില്‍ പുറത്തുവന്ന ആദ്യ സിനിമ.ഇരുവരുടെയും ജീവിതത്തില്‍ ഉണ്ടായ തമാശകളും അമളികളുമൊക്കെയാണ് സിനിമയില്‍ അവതരിപ്പിച്ചത്.
റാംജിറാവ് സ്പീക്കിംഗ്,ഇന്‍ ഹരിഹര്‍നഗര്‍, ഗോഡ്ഫാദര്, വിയറ്റ്നാം കോളനി, കാബൂളിവാല തുടങ്ങി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ നിരവധി ചിത്രങ്ങള്‍ തിയേറ്ററുകളിലേക്ക് ആളെ എത്തിച്ചു.
ഇടക്കുവച്ച് ഇരുവരും വഴിപിരിഞ്ഞത് പ്രേക്ഷകരെ നിരാശരാക്കി. പിന്നീട് ഇരുവരും തനിച്ച് സിനിമകള്‍ ചെയ്യാന്‍ തുടങ്ങി. സിദ്ദിഖ് സംവിധാനത്തിലും ലാല്‍ അഭിനയത്തിലും നിര്‍മാണത്തിലും സജീവമായി.
സിദ്ദിഖ് തനിച്ച് സംവിധാനം ചെയ്ത ഹിറ്റ്ലറും ഫ്രണ്ട്സും വന്‍ ഹിറ്റുകളായിരുന്നു. ക്രോണിക് ബാച്ച്ലര്, ബോഡിഗാഡ്, ലേഡീസ് ആന്റ് ജന്റില്മാന് തുടങ്ങി നിരവധി ചിത്രങ്ങള്‍ പുറത്തുവന്നു. തമിഴിലും തിരക്കേറിയ സംവിധായകനായി മാറി സിദ്ദീഖ്. ബോഡിഗാര്‍ഡ് തമിഴിലും ഹിന്ദിയിലും ഹിറ്റായി. മോഹന്‍ലാല്‍ നായകനായ ബിഗ് ബ്രദര്‍ ആണ് അവസാനമായി സംവിധാനം ചെയ്ത ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: