തിരുവനന്തപുരം: ആഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യാദിനത്തില്‍ പകല്‍ 10 മണിക്ക് സി.പി.എം ഉം മതേതര സര്‍ക്കാരും ക്ഷേത്രം വിട്ടു പോകുക എന്ന മുദ്രവാക്യവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് ക്ഷേത്രരക്ഷാമാര്ച്ച് നടത്തുന്നു.
ഹിന്ദു ഐക്യദേവി സംസ്ഥാനഅദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. വി.എച്ച്.പി. സംസ്ഥാനജനറല്‍ സെക്രട്ടറി വി.രാജശേഖരന് മുഖ്യപ്രഭാഷണം നടത്തും. മാര്‍ച്ചില്‍ വിവിധ സമുദായ നേതാക്കള്‍, സന്യാസിവര്യന്മാര്, വിവിധ ഹിന്ദു സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഹിന്ദു സമൂഹത്തിന്റെ പ്രതീക്ഷയും, പ്രത്യാശയുമായ ക്ഷേത്രങ്ങള്‍ നിലനില്‍പ്പിനു തന്നെ സി.പി.എം. ആണ് ഒരേ സമയം ക്ഷേത്രങ്ങളെ അടക്കിഭരിക്കുകയും, ക്ഷേത്രത്തിന്റെ ആധികാരികതയെ തന്നെ ചോദ്യം ചെയ്യുകയും ചെയ്യുന്നത്.
വിശ്വാസിയെ സംബന്ധിച്ച് ഈശ്വരന് സാകാരരൂപിയാണ്. ആ ഈശവരനെ മിത്താണ് എന്ന് നിയമസഭ അദ്ധ്യക്ഷന്‍ തന്നെ പറയുന്നത് വിശ്വാസത്തിന് നേരെയുള്ള വെല്ലുവിളിയണ്.
സാകാരരൂപമായ ഭഗവാന്റെ പ്രതിഷ്ഠയാണ് ഓരോ ക്ഷേത്ര ശ്രീകോവിലിലും ഉള്ളത്. ആ പ്രതിഷ്ഠതന്നെ അടിസ്ഥാനമില്ലാത്തതാണ് എന്ന വാദത്തെ എതിര്‍ക്കുകയോ അതിനെതിരെ പ്രസ്താവന ഇറക്കുകയോ ചെയ്യാത്ത ദേവസ്വം ബോര്‍ഡുകള്‍ ഗണപതി മിത്താണ് എന്ന ഷംസീറിന്റേ പ്രസ്താവനെയെ അനുകൂലിക്കുകയാണ്. അതുകൊണ്ട് തന്നെ ക്ഷേത്രങ്ങള്‍ ദേവസ്വം ഭരണത്തില്‍ സുരക്ഷിതമല്ല എന്ന് ഉറപ്പിക്കുകയാണ്.
മറ്റ് മതസമൂഹങ്ങള്‍ അവരുടെ ആരാധനാലയങ്ങളെസാമൂഹ്യ ജവിതത്തിന്റെ കേന്ദ്രസ്ഥാനമാക്കി ആ സമൂഹത്തിന്റേ സര്വ്വതോന്മുഖമായഉയര്ച്ചയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ക്ഷെത്രങ്ങള്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ പാര്‍ട്ടികളുടെയും അധീനതയില്‍പ്പെട്ട് ക്ഷേത്രേതര പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറുന്നു.ഹൈന്ദവ കേന്ദ്രങ്ങളായ ക്ഷേത്രങ്ങളെ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നു.കയ്യേറിവര്ക്ക് പട്ടയം കൊടുത്തും, നഷ്ടപ്പെട്ട ഭൂമി തിരിച്ചു പിടിക്കാതെയും ലക്ഷക്കണക്കിന് ഏക്കര്‍ ക്ഷേത്ര ഭൂമി അന്യാദീനപ്പെടുത്തുന്നു.
നവീകരിക്കപ്പെട്ടതും, സാമ്പത്തിക അഭിവൃദ്ധിയുള്ളതുമായ സ്വകാര്യ ക്ഷേത്രങ്ങള്‍ സി.പി.എം. സര്‍ക്കാര്‍ ഒത്താശയോടെ ദേവസ്വം ബോര്‍ഡ് കയ്യേറുന്നു.
സി.പി.എം നേതാക്കന്മാര് ഹിന്ദു ദേവി, ദേവന്മാരെയും സന്യാസി ശ്രേഷ്ഠരേയും,, ആചാര്യന്മാരേയും, ആചാര അനുഷ്ഠാനങ്ങളെയും നിന്ദിക്കുകയും അവഹേളിക്കുകയും അതേ സമയം സി.പി.എം. നേതാക്കള്‍ തന്നെ ക്ഷേത്രങ്ങള്‍ കയ്യടക്കി ഭരിക്കുകയും ചെയ്യുന്നു.
ഒരു കാലത്ത് ക്ഷേത്രങ്ങള്‍ തച്ചുതകര്‍ത്ത് കപ്പ നടാനും, ഹിന്ദുധര്‍മ്മ ഗ്രന്ഥങ്ങള്‍ കത്തിച്ചു ചാമ്പലാക്കാനും പ്രഖ്യാപിച്ച് കമ്മ്യൂണിസ്റ്റുകാര്‍ ഇന്ന് ക്ഷേത്രം ഭരിക്കാന്‍ തയ്യാറാക്കുന്നുണ്ടെങ്കില്‍ അതിന് പുറകില്‍ പുറമെനിന്ന് തകര്‍ക്കാന്‍ പറ്റാത്ത ക്ഷേത്രങ്ങളെ ഉള്ളില്‍ നിന്നു തകര്‍ക്കുക എന്ന ദുഷ്ടലാക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: