ന്യൂദല്‍ഹി നിയമം അരച്ചുകുടിച്ചയാളാണ് ഇപ്പോഴത്തെ രാജ്യസഭാ സ്പീക്കര്‍ ജദദീപ് ധന്‍കര്‍. ബംഗാള്‍ ഗവര്‍ണറായ ഇദ്ദേഹം മമത ബാനര്‍ജിയ്ക്ക് നിരന്തരം തലവേദന സൃഷ്ടിച്ചയാളായിരുന്നു..
കര്‍ശനക്കാരനാണ് ജഗദീപ് ധന്‍കര്‍. ഇടഞ്ഞാല്‍ പിടിച്ചാല്‍ കിട്ടില്ല. എന്തായാലും ജഗദീപ് ധന്‍കര്‍ ആരാണെന്ന് രാജ്യസഭ ശരിയ്ക്കും കണ്ടു. പാര്‍ലമെന്റിലെ കുത്തഴിഞ്ഞ പെരുമാറ്റത്തിന്റെ ആള്‍രൂപമായ തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രിയാനെയാണ് സ്പീക്കര്‍ ശരിയ്ക്കം കുടഞ്ഞത്. ഡെറിക് ഒബ്രിയാന് പോലും സ്പീക്കറുടെ കര്‍ശനമായ പെരുമാറ്റം കണ്ട് ഞെട്ടിക്കാണണം.. അന്തസ്സോടെ സഭാനടപടികള്‍ മുന്നോട്ട് പോകുന്നതിനെ തടസ്സപ്പെടുത്തുന്ന പ്രതിപക്ഷ നേതാക്കളില്‍ ഒരാളാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഡെറിക് ഒബ്രിയാന്.
കഴിഞ്ഞ കുറെ നാളുകളായി മണിപ്പൂര്‍ സംഭവത്തിന്റെ പേരില്‍ ഡെറിക് ഒബ്രിയാന് സഭയില്‍ ഉറഞ്ഞുതുള്ളുകയായിരുന്നു. പ്രധാനമന്ത്രി സഭയില്‍ എത്തി മറുപടി പറയണമെന്ന് നാഴികയ്ക്ക് നാല്പത് വട്ടം സഭയ്ക്കും പുറത്തും കൂവി നടക്കുകയായിരുന്നു ഡെറിക് ഒബ്രിയാന്. പക്ഷെ ചൊവ്വാഴ്ച സ്പീക്കര്‍ ജഗദീപ് ധന്‍കറുടെ അപ്രീതിയ്ക്ക് പാത്രമായി. നാടകീയമായ സംഭവവികാസങ്ങളായിരുന്നു രാജ്യസഭയില്‍ നടന്നത്.
മണിപ്പൂര്‍ പ്രശ്നം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പതിവുപോലെ ഡെറിക് ഒബ്രിയാന് ബഹളം വെയ്ക്കാന്‍ തുടങ്ങി. ഉടനെ സ്പീക്കര്‍ ജഗദീപ് ധന്‍കര്‍ ഇടപെട്ടു. “സഭയില്‍ ഒരു അംഗം ക്രമപ്രശ്നം ഉന്നയിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ക്രമപ്രശ്നം ഉന്നയിക്കണം. പക്ഷെ ക്രമപ്രശ്നം ഉന്നയിച്ച് പിന്നീട് അതേക്കുറിച്ച ഒരക്ഷരം പറയില്ല. താങ്കളുടെ രാജ്യസഭയിലെ ചരിത്രം ഇതിന് തെളിവാണ്. താങ്കള്‍ എഴുന്നേല്ക്കുന്നു. ക്രമപ്രശ്നം എന്താണെന്ന് മാത്രം പറയില്ല. എന്റെ റൂളിംഗിന് വേണ്ടി കാത്തുനില്ക്കുക പോലുമില്ല. താങ്കള്‍ സഭ കയ്യടക്കും. ഇത് ഇനി അനുവദിക്കില്ല. ഒരു ക്രമപ്രശ്നം ഉന്നയിക്കാനുണ്ടെങ്കില്‍ റൂള്‍ ബുക്ക് അനുസരിച്ച് ഏത് നിയമപ്രകാരമാണ് ഈ ക്രമപ്രശ്നം എന്ന് പറയൂ”- രോഷാകുലനായ ജഗദീപ് ധന്‍കര്‍ പറഞ്ഞു.
ഇതിന് മറുപടിയായി ഡെറക് ഒബ്രിയാന് പറഞ്ഞു “റൂള്‍ ബുക്കിലെ പേജ് 92ല്‍ ഉള്ള നിയമമാണ്. 267 എന്ന നിയമം. പ്രതിപക്ഷ നേതാവ് 267 പ്രകാരം മണിപ്പൂരിനെക്കുറിച്ച് ചര്‍ച്ച അനുവദിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. താങ്കള്‍ മണിപ്പൂരിനെക്കുറിച്ച് ചര്‍ച്ച അനുവദിക്കണം. ഇതാണ് എന്റെ ക്രമപ്രശ്നം.”- ഡെറിക് ഒബ്രിയാന് പറഞ്ഞു.
ഇതോടെ കോപിഷ്ഠനായ ജഗദീപ് ധന്‍കര്‍ കസേരയില്‍ നിന്നെഴുന്നേറ്റ് ഡെറിക് ഒബ്രിയാനോട് സഭയില്‍ നിന്നും പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. “ഇനി മണ്‍സൂണ്‍ സമ്മേളനം കഴിയുന്നതുവരെ ഡെറിക് ഒബ്രിയാനെ സഭയില്‍ നിന്നും പിരിച്ചുവിട്ടിരിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്യുന്നു”. – ജഗദീപ് ധന്‍കര്‍ പറഞ്ഞു.
പിന്നാലെ കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ ഡെറക് ഒബ്രിയാനെ സസ്പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രമേയം കൊണ്ടുവന്നു. രാജ്യസഭാ നടപടികള്‍ തുടര്‍ച്ചയായി തന്നിഷ്ടപ്രകാരം അട്ടിമറിക്കുകയും രാജ്യസഭാ അധ്യക്ഷനെ അനസുരിക്കാതിരിക്കുകയും രാജ്യസഭയില്‍ തുടര്‍ച്ചയായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതിന്റെ പേരില്‍ ഡെറിക് ഒബ്രിയാനെ സസ്പെന്റ് ചെയ്യണമെന്നായിരുന്നു പീയൂഷ് ഗോയല്‍ ആവശ്യപ്പെട്ടത്. സഭ നീട്ടിവെച്ചതിനാല്‍ ഇതിന്മേല് വോട്ടെടുപ്പ് ഉണ്ടായില്ല.
സഭ തല്‍ക്കാലത്തേക്ക് പിരിച്ചുവിടുന്നതായി ജഗദീപ് ധന്‍കര്‍ പ്രഖ്യാപിച്ചു. പക്ഷെ പിന്നീട് സഭ ചേര്‍ന്നപ്പോള്‍ ഡെറിക് ഒബ്രിയാന് വീണ്ടും സഭയില്‍ എത്തി. “സ്പീക്കര്‍ എന്ന നിലയ്ക്ക് താന്‍ നല്കിയ ഉത്തരവ് നടപ്പാക്കിയിരുന്നെങ്കില്‍ ഡെറിക് ഒബ്രിയാന് ഇപ്പോള്‍ സഭയില്‍ ഉണ്ടാകുമായിരുന്നില്ല. സാധാരണ രീതിയില്‍ ഉത്തരവ് റദ്ദാക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഗൗരവമായ വിഷയമാണ് പക്ഷെ പിന്നീട് എന്റെ ബുദ്ധി എന്നോട് ഉപദേശിച്ചത് ആ സമയത്ത് ഇത്രത്തോളം പോകേണ്ടിയിരുന്നില്ല (ഡെറിക് ഒബ്രിയാനെ സസ്പെന്റ് ചെയ്യേണ്ടിയിരുന്നല്ലി) എന്നാണ്. ഇനിയും ഞാന്‍ അദ്ദേഹത്തിന് അവസരം കൊടുത്താന്‍ അദ്ദേഹം ഇതേ പെരുമാറ്റ രീതി തന്നെയായിരിക്കും തുടരുന്നുത്. അത് നിങ്ങള്‍ക്ക് തന്നെ കാണാം. എന്തായാലും ഡെറിക് ഒബ്രിയാനെക്കുറിച്ച് ഞാന്‍ ഇനിയും ഒരു അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ല.”- ജഗദീപ് ധന്‍കര്‍ പറഞ്ഞു.
ഡെറിക് ഒബ്രിയാന് സഭയില്‍ മാപ്പ് പറയണമെന്ന് പീയൂഷ് ഗോയല്‍ ആവശ്യപ്പെട്ടു. സഭയില്‍ മാന്യമായ പെരുമാറ്റ രീതി അദ്ദേഹം പാലിച്ചേ പറ്റൂ- പീയൂഷ് ഗോയല്‍ പറഞ്ഞു.
സ്പീക്കറുടെ റൂളിംഗ് പാലിക്കാത്തതിനാല്‍ നേരത്തെ ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗിനെ സ്പീക്കര്‍ സസ്പെന്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: