കുന്നംകുളം: പതികാലവും കൂറും ഇടകാലവുമായി പത്തു മിനിറ്റുകൊണ്ട് തായമ്പക അവതരിപ്പിച്ച് മുന്‍കൃഷി ഓഫീസറും തായമ്പക വിദ്വാനുമായ ശുകപുരം രാധാകൃഷ്ണന്. കുന്നംകുളം ബദനി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന കക്കാട് വാദ്യകലാ ക്ഷേത്രത്തിന്റെ 23 ാമത് വാര്‍ഷികവേദിയിലാണ് നിമിഷത്തായമ്പകയുമായി രാധാകൃഷ്ണന് ശ്രദ്ധേയനായത്.
സാധാരണ അടിയന്തരത്തായമ്പക ആയാല്‍ പോലും മുക്കാല്‍ മണിക്കൂറോളം അവതരിപ്പിക്കുന്ന കലാരൂപമാണ് തായമ്പക. അരങ്ങുകളില്‍ വിസ്തരിച്ചുള്ള തായമ്പകയാകട്ടെ ഒന്നരയും രണ്ടും മണിക്കൂര്‍ നീളും. വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച സമാദരണ സമ്മേളനശേഷമായിരുന്നു തായമ്പക. പതികാലവും ചെമ്പക്കൂറും ഇടകാലവും കൊട്ടി കൃത്യം 10 മിനിറ്റുകൊണ്ട് അവസാനിപ്പിക്കുകയായിരുന്നു. ചുറ്റ് ഉപയോഗിക്കാതെ തായമ്പക കൊട്ടുന്ന ചുരുക്കം കലാകാരന്മാരില് ഒരാളാണ് ഇദ്ദേഹം. എടപ്പാള്‍ ശുകപുരം സ്വദേശിയായ രാധാകൃഷ്ണന് വര്‍ഷങ്ങളായി പാലക്കാട് കോങ്ങാടാണ് താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: