ചണ്ഢീഗഡ്: ഹരിയാനയിലെ നൂഹിലെ അക്രമത്തില്‍ കൊല്ലപ്പെട്ട ബജ് രംഗ് ദള്‍ പ്രവര്ത്തകന് പ്രദീപ് ശര്‍മ്മയുടെ മരണത്തില്‍ സംശയത്തിന്റെ നിഴലിലായി ആംആദ്മി പ്രവര്ത്തകന് ജാവേദ് അഹമ്മദ്. ഹരിയാനയിലെ നൂഹില്‍ പൊട്ടിപ്പുറപ്പെട്ട വര്‍ഗ്ഗീയ കലാപത്തെത്തുടര്‍ന്ന് സോഹ്നയില്‍ വെച്ചാണ് പ്രദീപ് ശര്‍മ്മ ആക്രമിക്കപ്പെട്ടത്. പൊലീസ് കേസില്‍ ജാവേദ് അഹമ്മദിനെയാണ് പ്രതിയാക്കിയിട്ടുള്ളത്. എന്നാല്‍ ഇദ്ദേഹത്തിന്റെ രാഷ്ട്രീയപാര്ട്ടിയേതെന്ന് പൊലീസ് കേസില്‍ ഇല്ല.
അക്രമത്തില്‍ പരിക്കേറ്റ പ്രദീപ് ശര്‍മ്മ പിന്നീട് ദല്‍ഹിയിലെ സഫ് ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയ്ക്ക് പോകും വഴിയാണ് മരിച്ചത്. ആറ് പേര് അക്രമത്തില്‍ കൊല്ലപ്പെട്ടിരുന്നു. ബജ്രംഗ് ദള്‍ പ്രവര്‍ത്തകനായ പവന് കുമാര്‍ നല്കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രദീപ് ശര്‍മ്മയോടൊപ്പം പവന് കുമാര്‍ കാറില്‍ യാത്ര ചെയ്തിരുന്നു.
അതേ സമയം അക്രമം നടക്കുമ്പോള്‍ താന്‍ 100 കിലോമീറ്റര്‍ അകലെയായിരുന്നുവെന്ന് ആം ആദ്മി നേതാവ് ജാവേദ് അഹമ്മദ് പറയുന്നു. താന്‍ വിവിധ ടോളുകളിലൂടെ അന്നത്തെ ദിവസം യാത്ര ചെയ്തതിന്റെ തെളിവ് തന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് എഫ് ഐആര്‍ വ്യാജമാണെന്ന് ആരോപിക്കുകയാണ് ആം ആദ്മിയുടെ ഹരിയാന വൈസ് പ്രസിഡന്റായ അനുരാഗ് ധണ്ഠ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: